
മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് ഐ വി ശശി തിരിച്ചുവരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മലയാള ചിത്രം ചെയ്തുകൊണ്ട് സംവിധാനരംഗത്തേക്ക് തിരിച്ചുവരുകയാണ് അദ്ദേഹം.
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്ലാലിന്െറയും കരിയറില്‍ ബ്രേക്ക് ഉണ്ടാക്കിയ ചിത്രങ്ങളില്‍ മിക്കതും ഐ വി ശശി സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു.
ഈ വര്‍ഷം തന്നെ നല്ലൊരു പ്രോജക്ട് ചെയ്യണമെന്ന തീരുമാനത്തിലാണ് ഐ വി ശശി. ചിത്രത്തില്‍ സൂപ്പര്‍താരങ്ങളായ മമ്മൂട്ടി അല്ലെങ്കില്‍ മോഹന്‍ലാല്‍ നായകന്മാരാകും എന്നാണ് സൂചന.
Post Your Comments