സിനിമാ സമരം അവസാനിച്ച സാഹഹര്യത്തില്‍ റിലീസ് വൈകിയ മലയാള ചിത്രങ്ങള്‍ തീയേറ്ററുകളിലേക്ക്. സത്യന് അന്തിക്കാട് ദുല്‍ഖര്‍ ടീമിന്റെ ‘ജോമോന്റെ സുവിശേഷങ്ങളാ’ണ് സിനിമാ സമരത്തിനു ശേഷം ആദ്യമെത്തുന്ന മലയാള ചിത്രം. വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാള ചിത്രങ്ങള്‍ ഒന്നിച്ചു റിലീസ് ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങളെ മുന്‍നിര്‍ത്തി മോഹന്‍ലാലിന്റെ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ എന്ന ചിത്രത്തിന്റെ റിലീസ് നീട്ടാന്‍ നിര്‍മ്മാതാക്കളുടെ സംഘടന ആലോചിച്ചിരുന്നു. ചിത്രം ജനുവരി 26നു റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത നിഷേധിച്ചു കൊണ്ട് മോഹന്‍ലാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയ പോള്‍ പ്രതികരണവുമായി രംഗത്തെത്തി.
തന്നോട് കൂടിയാലോചിക്കാതെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി നിശ്ചയിച്ചതെന്ന് സോഫിയ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. സംഘടനകള്‍ തീരുമാനിച്ചപോലെ ഈ മാസം ഇരുപത്തിയാറിനല്ല, ഇരുപതിന് തന്നെ ചിത്രം റിലീസ് ചെയ്യും. തിയ്യതി മാറ്റുന്ന പ്രശ്നമില്ല. ഇരുപത്തിയാറിനാണ് റിലീസ് എന്നത് ഒരു വ്യാജവാര്‍ത്തയാണ്-സോഫിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Post Your Comments