CinemaKollywoodNEWS

മികച്ച കൂട്ടുകെട്ടിനൊപ്പം സമീര്‍ താഹിര്‍

രജനികാന്തിന്‍റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘വിഐപി 2’വിന്റെ ഛായാഗ്രാഹകനായി സമീര്‍ താഹിര്‍. ധനുഷ്, അമല പോള്‍, കജോള്‍ എന്നിവരെ കേന്ദ്രാകഥാപാത്രങ്ങളാക്കി ഐശ്വര്യ ഒരുക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ധനുഷ് തന്നെയാണ്.
സമീര്‍ താഹിറിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘വിഐപി 2’. പ്രിയദർശന്റെ ‘സില സമയങ്ങളിൽ’ ആയിരുന്നു സമീറിന്റെ ആദ്യ ചിത്രം. ധനുഷ് നായകനായ ‘വേലയില്ലാ പട്ടധാരി’യുടെ രണ്ടാം ഭാഗമാണ് ‘വിഐപി 2’. പൊൻവണ്ണൻ, സമുദ്രക്കനി, വിവേക്, ശരണ്യ എന്നിവര്‍ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Post Your Comments


Back to top button