കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയില്‍ ബ്രാഡ് പിറ്റിനെതിരെ രൂക്ഷവിമർശനവുമായി ആഞ്ജലീന ജോളി.
കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആഞ്ജലീന കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ സീൽ ചെയ്ത് കാത്തുസൂക്ഷിക്കണമെന്നു ബ്രാഡ് പിറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. ബ്രാഡ് പിറ്റിന്റെ ഈ ആവശ്യം സത്യം പുറത്തറിയുമെന്ന ഭയമൂലമാണെന്ന് ആഞ്ജലീന ജോളി പ്രതികരിച്ചു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ച ശേഷമാണ് ബ്രാഡിനെതിരെ ജോളി പ്രതികരിച്ചത്.
സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യുന്നതിനിടെ മക്കളെ അടിച്ചെന്നും ചീത്ത പറഞ്ഞെന്നും ആരോപിച്ച് ആഞ്ജലീന ജോളി നൽകിയ കേസിൽ നടൻ ബ്രാഡ് പീറ്റ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരുന്നു. ബ്രാഡ് പിറ്റ് തെറ്റു ചെയ്തെന്ന് തെളിയിക്കാൻ ആഞ്ജലീന ജോളിക്കായില്ല. വിവാഹബന്ധം അവസാനിപ്പിച്ചതിനുശേഷം ബ്രാഡ് പിറ്റും ആഞ്ജലീനയും കുഞ്ഞുങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആഞ്ജലീന വീണ്ടും പരാതി നൽകിയത്.
Post Your Comments