CinemaGeneralNEWS

‘ആ കാമ്പസ് എന്നെ അസ്വസ്ഥയാക്കി’ വെളിപ്പെടുത്തലുമായി നടി പാര്‍വതി

പാമ്പാടി നെഹ്​റു എഞ്ചിനീയറിങ്​ കോളജിലെ ദുരനുഭവം വിവരിച്ച്​ നടി പാർവതി. ‘സാൾട്ട്​ മാ​േങ്കാ ട്രീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കോളജിലെത്തിയപ്പോള്‍ നേരിട്ട്​ കണ്ട ദുരനുഭവമാണ്​ പാർവതി ​ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തിരിക്കുന്നത്​. ഷൂട്ടിങ്ങിന് പോയ നെഹ്റു കോളജ് ജിഷ്ണു പഠിച്ചിരുന്ന കോളജാണെന്ന്​ അറിഞ്ഞത്​ വൈകിയാണെന്നു കുറിക്കുന്ന പോസ്റ്റില്‍ ഒരുപാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ എന്നും നടി കൂട്ടിച്ചേർക്കുന്നു.

ഫേസ്​ബുക്​ പോസ്​റ്റിന്‍റെ പൂർണരൂപം

രാജേഷ്​ നായർ സംവിധാനം ചെയ്ത ‘സാൾട്ട്​ മാ​േങ്കാ ട്രീ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് പാലക്കാട് ലക്കിടിക്കടുത്തുള്ള നെഹ്​റു എഞ്ചിനീയറിങ്​ കോളജിൽ പോയത്. ബിജു മോനോനെ ഇൻറർവ്യു ചെയ്യുന്ന പ്രശസ്തമായ രംഗം അവിടെ വെച്ചാണ് ചിത്രീകരിച്ചത്.

ആ ഷൂട്ടിങ്ങിന് പോയപ്പോൾ ഡ്രസ് മാറാനുള്ള റൂം കിട്ടുന്നത് വരെ പുറത്ത് കാറിൽ കാത്തിരുന സമയത്ത് എന്റെ കണ്ണിൽ പെട്ട ഒരു രംഗമുണ്ട്’.

ഒരു വിദ്യാർഥി, 19–-20 വയസ്സ് പ്രായം തോന്നിക്കും. ഗേറ്റി​-ലെ സെക്യൂരിറ്റി ഗാർഡിനോട് കെഞ്ചുകയാണ് അകത്തേക്ക് കയറ്റി വിടാൻ. അയാൾ നിഷ്കരുണം ‘ഇല്ല’ എന്ന് പറയുന്നു. ഞാൻ കാര്യമറിയാൻ അവരുടെ അടുത്തേക്ക് നടന്നു. കേട്ടതിതാണ്….” ചേട്ടാ ചേട്ടാ – പ്ലീസ് ചേട്ടാ.. ഞാൻ ഇന്നലെയും കൂടി താടി വടിച്ചതാണ്. ഇന്ന് അസൈൻമെന്റ് വച്ചില്ലെങ്കിൽ ഫൈൻ ഉണ്ട്,- പ്ലീസ് ചേട്ടാ പ്ലീസ്.” മുഖത്ത് താടി ഉണ്ടെങ്കിൽ കയറ്റി വിടാൻ നിവൃത്തിയില്ല എന്ന് അയാൾ. അവസാനം നിവർത്തിയില്ലാതെ കുറേനേരം നിന്ന് ആ വിദ്യാർഥി മടങ്ങി.

പിന്നീട് അധ്യാപകർ വിസിറ്റേഴ്സ് ബുക്കിൽ എഴുതാൻ പറഞ്ഞപ്പോൾ കുട്ടികളോട് ഇങ്ങനെ പെരുമാറുന്ന സ്ഥാപനത്തിലെ ബുക്കിൽ ഞാൻ എഴുതില്ല എന്ന് പറഞ്ഞു – അല്ലെങ്കിൽ മേൽ വിവരിച്ചത് എഴുതാം എന്നും പറഞ്ഞു, ‘അയ്യോ, അതു വേണ്ട എന്നായി അവർ ! അദ്ധ്യാപകന്റെ മുഖത്ത് താടി ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ‘ഓരോ നിയമങ്ങൾ അല്ലേ’ എന്നായിരുന്നു മറുപടി.

ഷൂട്ടിങ്ങിന് പോയ നെഹ്റു കോളജ്, ജിഷ്ണു പഠിച്ചിരുന്ന, വിവാദം നടക്കുന്ന അതേ കോളജ് മാനേജ്മെന്റിൻേറത് ആണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. പാമ്പാടിയിൽ അല്ല, ലക്കിടിയിൽ ആണ് ആ കോളജ്. ഒരു പാട് കുട്ടികൾ പഠിച്ചിട്ടും ഭയാനകമായ മൗനം തളം കെട്ടി നിന്ന ആ കാമ്പസ് എന്നെ അന്ന് വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു.

ഇന്ന് ആ അസ്വസ്ഥത ഉറക്കം കെടുത്തുന്നു… ഡിസിപ്ലിന്റെ പേരിൽ ശ്വാസം മുട്ടിക്കുന്ന പല കോളജുകളിലെയും കുഞ്ഞുങ്ങളുടെ കഴുത്തിലെ കെട്ട് എപ്പോൾ വേണമെങ്കിലും വീണ്ടും മുറുകാം.

ഒരു പാട് പഠിച്ച് കുട്ടികൾ മടങ്ങി എത്തുന്നത് വെള്ള തുണിയിൽ പൊതിഞ്ഞാകാതിരിക്കട്ടെ!

shortlink

Related Articles

Post Your Comments


Back to top button