Uncategorized

‘പത്തുവർഷം മുമ്പ് തണുത്തു വിറക്കുന്ന ആ ന്യൂയോർക് ബാൽക്കണിയിൽ വച്ച് അവൾ സമ്മതം മൂളി’ഐശ്വര്യയെക്കുറിച്ച് അഭിഷേകിന്‍റെ ട്വീറ്റ്

 

ഇപ്പോള്‍ ട്വിറ്ററില്‍ ചര്‍ച്ച അഭിഷേക് ബച്ചന്‍ ഐശ്വര്യ റായ് പ്രണയമാണ്. അതിനു കാരണം കഴിഞ്ഞ ദിവസം അഭിഷേക് ഇട്ട ഒരു ട്വീറ്റ് ആണ്. ‘പത്തുവർഷം മുമ്പ് തണുത്തു വിറക്കുന്ന ആ ന്യൂയോർക് ബാൽക്കണിയിൽ വച്ച് അവൾ സമ്മതം മൂളി’ എന്നായിരുന്നു അഭിഷേകിന്റെ ട്വീറ്റ്.

കജ്‍രാ രെ എന്ന പാട്ടിൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ തൊട്ടായിരുന്നു ഇരുവരും പ്രണയത്തിലാണെന്ന വാർത്ത സിനിമാലോകത്ത്. പിന്നീട് മണിരത്നത്തിന്റെ ഗുരുവിൽ അഭിനയിച്ചതോടെ ഗോസിപ്പ് ശക്തമായി. ഗുരു പൂര്‍ത്തിയായിക്കഴിഞ്ഞ സമയത്ത് അഭിഷേക് ന്യൂയോർക്കിൽ വച്ച് ആഷിനോട് തന്റെ ഇഷ്ടം അറിയിക്കുകയായിരുന്നു, മറുത്തൊന്നും പറയാതെ ആഷ് സമ്മതം അറിയിച്ചു.

2007 ഏപ്രിൽ ഇരുപതിനാണ് അഭിഷേക് ബച്ചന്‍ ഐശ്വര്യ റായി വിവാഹം നാടന്നത്. പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ആഷിനോടുള്ള പ്രണയവും ആ ദിനങ്ങളും ഓര്‍മ്മിക്കുകയാണ് അഭിഷേക്.

എന്നാല്‍ ഈ അടുത്ത അവര്‍ തമ്മില്‍ വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു

shortlink

Post Your Comments


Back to top button