തമിഴ് നാട്ടില്‍ അവരുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞ ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചതില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. ഇതില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖ താരങ്ങളും രംഗത്തു വന്നിട്ടുണ്ട്. ജെല്ലിക്കെട്ട് അനുവദിക്കണമെന്ന പക്ഷത്താണെങ്കിലും ജെല്ലിക്കെട്ടിനെ എതിര്‍ത്ത തൃഷയ്ക്കെതിരെ ആക്രമണം കൊഴുക്കവേ നടിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ കമല്‍ ഹാസന്‍.
ജെല്ലിക്കെട്ടിനെ എതിര്‍ത്തതിന്‍െറ പേരില്‍ കടുത്ത അക്രമണമാണ് തൃഷയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. എയ്ഡ്സ് ബാധിച്ചു തൃഷ മരണപ്പെട്ടുവെന്നുവരെ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നു. തൃഷയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഈ കടുത്ത ആക്രമണം അവസാനിപ്പിക്കണമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് നടിയെ അദേഹം പിന്തുണച്ചത്.
മൃഗങ്ങള്‍ക്കെതിരായ ക്രൂരതയാണ് ജെല്ലിക്കെട്ട് എന്ന അഭിപ്രായാമാണ് തൃഷയ്ക്കുള്ളത്. അതിനാല്‍ തന്നെ ജെല്ലിക്കെട്ട് അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെട്ട തൃഷയ്ക്കെതിരെ തമിഴ് നാട്ടില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടക്കുന്ന തൃഷയുടെ പുതിയ സിനിമയുടെ ഷൂട്ടിങ് തടസ്സപെടുകയും നിര്‍ത്തിവെക്കേണ്ടതായും വന്നു. ഇതിന് പിന്നാലെ തൃഷയ്ക്ക് എയ്ഡ്സ് ആണെന്നും നടി മരിച്ചുപോയതായും ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
തനിക്കെതിരായ സോഷ്യല്‍ മീഡിയയിലെ മോശം വാക്കുകള്‍ ഞെട്ടിച്ചുവെന്ന് തൃഷ പ്രതികരിച്ചു. തൃഷയെ വേദനിപ്പിക്കുന്നത് നിര്‍ത്തണം. അവര്‍ വ്യത്യസ്തമായ ഒരു അഭിപ്രായം പ്രകടിപ്പിച്ചു എന്ന കാരണത്താല്‍ ആക്രമിക്കരുത്. ജെല്ലിക്കെട്ടും തൃഷയും രണ്ടും നമുക്ക് ആവശ്യമുള്ളതാണെന്നും കമല്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments