ഓരോരുത്തര്‍ക്കും ഒരു റോള്‍ മോഡല്‍ ഉണ്ടാകും. അത് സ്വാഭാവികം. പൂര്‍ണ്ണമായും റോള്‍ മോഡല്‍ ഇല്ലെങ്കിലും പ്രശസ്തരും അവരുടെ ജീവിത കഥകളും നമ്മളെ സ്വാധീനിക്കും. തന്നെ സ്വാധീനിച്ച പ്രശസ്ത വ്യക്തികളും അവരുടെ സ്വഭാവ വിശേഷത്തെക്കുറിച്ചും ജയസൂര്യ തുറന്നു പറയുന്നു.
ജീവിതത്തില്‍ വലിയ വിജയം നേടിയവരെ നോക്കിയാല്‍ വിജയിക്കാനുള്ള ചില കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. സച്ചിന് തെണ്ടുല്ക്കറായാലും രജനികാന്തായാലും അമിതാഭ് ബച്ചനായാലും ആദ്യം അവര്‍ കൃത്യനിഷ്ഠയ്ക്കായിരിക്കും പ്രാധാന്യം നല്‍കുക. അത് നമ്മുടെ ജീവിതത്തിലും ആവശ്യമാണ്. കൃത്യനിഷ്ഠ പാലിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്ട്.
കൂടാതെ പ്രശസ്തര്‍ മറ്റുള്ളവരോട് കാണിക്കുന്ന കരുണ, അവരുടെ കഠിനാധ്വാനം തുടങ്ങിയവയൊക്കെ അവരെ ജീവിതവിജയത്തിലേക്ക് നയിച്ച കാര്യങ്ങളായിരിക്കും. അതെല്ലാം തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന് പറയുന്ന ജയസൂര്യ വലിയ പ്രശസ്തനായില്ലെങ്കിലും നല്ല നടന് എന്നതിനപ്പുറം നല്ല മനുഷ്യനാണ് താനെന്നു എല്ലാവരില്‍ നിന്നും കേള്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പറയുന്നു.
സിനിമാ പ്രതിസന്ധി വളര്‍ത്തിയ തിയേറ്റര്‍ സമരം പിന് വലിച്ചതോടുകൂടി റിലീസിന് തയ്യാറായി നില്ക്കുന്ന സിദ്ദിക്ക് ലാല്‍ കൂട്ടുകെട്ടില്‍ പൂര്‍ത്തിയായ ഫുക്രിയാണ് ജയസൂര്യയുടെ പുതിയ ചിത്രം.
Post Your Comments