തന്റെ സുഹൃത്ത് മൊഹ്സിൻ കാസിം ഒരുക്കുന്ന സിനിമയ്ക്കായി നായികയെ തേടി സംവിധായകൻ അൽഫോൻസ് പുത്രൻ. ചിത്രം നിർമ്മിക്കുന്നതും അൽഫോൻസാണ്. സിനിമയ്ക്ക് ഒരു നായികയെ വേണം എന്ന ആവശ്യം സ്വന്തം കൈപ്പടയിലെഴുതിയാണ് അൽഫോൻസ് പുത്രൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുത്രന്റെ പോസ്റ്റ് ഇങ്ങനെയാണ്…
നമസ്കാരം, എന്റെ സുഹൃത്ത് മൊഹ്സിൻ കാസിം ഒരു സിനിമ ചെയ്യാന്‍ പോവാണ്. കഥകേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഞാന്‍ ഈ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. കൃഷ്ണശങ്കര്, സിജു വില്സന്, ഷറഫുദ്ദീന്, ശബരീഷ് എന്നിവരാണ് പടത്തില്‍ main role. ഈ പടത്തില്‍ അഭിനയിക്കാന്‍ ഒരു നായികയെ ആവശ്യമുണ്ട്. age 17-25
ഭംഗിയും വിവരവും പിന്നെ കുറച്ചു തന്റെടവുമാണ് നായികയ്ക് അത്യാവശ്യം. മലയാളം നല്ലോണം ഇഷ്ട്ടമുല്ലാ ഒരു പെണ്‍കുട്ടിയെയാണ് ഈ സിനിമയ്ക്ക് ആവശ്യം
എന്ന് സ്വന്തം
അല്‍ഫോന്‍സ് പുത്രന്
(phottoshoppum mekkauppum വേണ്ട എന്ന് പറയാന്‍ പറഞ്ഞു.)
pls send photos to nithyabalu1725@gmail.com
Post Your Comments