CinemaGeneralNEWS

സ്വയം കുഴിച്ച കുഴിയില്‍ വീണ സംഘടനയ്ക്ക് സലാം, നിലവാരമുള്ള തിയേറ്ററുകളില്‍ മാത്രം സിനിമ റിലീസ് ചെയ്യും

ഒരു മാസം നീണ്ടുനിന്ന സിനിമാ സമരത്തിനു അന്ത്യമാകുന്നതോടെ കേരളത്തിലെ റിലീസിംഗ് സെന്‍ററുകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ ആലോചന. സിനിമ സമരത്തില്‍ ഇടപെടാന്‍ സാധിക്കാത്ത സാഹചര്യം വന്നതോടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി റിപ്പോര്‍ട്ടുമായി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍. അടൂര്‍ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യമായ സിനിമാ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ ആലോചന.

മന്ത്രിയുടെ നേതൃത്വത്തില്‍ ജനുവരി 25ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടാകും. നിലവിലുള്ള സിനിമാ റെഗുലേഷന്‍സ് ആക്ട് റദ്ദു ചെയത് ചലച്ചിത്രമേഖലയെ സംബന്ധിക്കുന്ന സമസ്ത വിഷയങ്ങളും കൈകാര്യംചെയ്യാന്‍ ഉതകുന്നതാണ് സിനിമാ റെഗുലേറ്ററി അതോറിറ്റി.

എല്ലാ തിയേറ്ററുകളിലും അഥോറിറ്റി ഗ്രേഡിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അതുപോലെതന്നെ  തിയേറ്ററിന്റെ നിര്‍മ്മിതി, അതിനുപയോഗിക്കുന്ന വസ്തു സാമഗ്രികള്‍,പ്രൊജക്ഷന്റെ നിലവാരം, ശീതീകരണ വ്യവസ്ഥ, ശുചിത്വം, പ്രേക്ഷകര്‍ക്ക് ഉള്ള ഇരിപ്പിടസൗകര്യങ്ങള്‍, കേന്റീന്‍ നിലവാരം,പാര്‍ക്കിങ് സൗകര്യം എന്നിവയെ അടിസ്ഥാനപ്പെടുത്തിവേണം തിയേറ്ററുകളുടെ നിലവാരം തരംതിരിക്കാനെന്നും അടൂര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തിയേറ്ററിന്റെ തരമനുസരിച്ച് ഒരു നിശ്ചിത പരിധിക്കുള്ളില്‍ ടിക്കറ്റ് ചാര്‍ജ്ജ് ഈടാക്കുന്നതിന് തിയേറ്ററുകള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരങ്ങളും അഥോറിറ്റിയില്‍ നിക്ഷിപ്തമാക്കണമെന്നും അടൂര്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ജനുവരി 25ന് ചേരുന്ന യോഗത്തില്‍ എംപിമാരായ സുരേഷ് ഗോപി, ഇന്നസെന്റ്, എംഎല്‍എ മാരായ മുകേഷ്, ഗണേഷ് കുമാര്‍, എന്നിവരും പങ്കെടുക്കും.

shortlink

Related Articles

Post Your Comments


Back to top button