CinemaGeneralNEWS

സിനിമ പ്രേക്ഷകരുടെതാണ് അവരോട് മര്യാദ ഇല്ലാതെ പെരുമാറരുത്‌; ദിലീപ്

ഇനി ഒരു തിയേറ്ററും കേരളത്തില്‍ അടച്ചിടരുതെന്ന ഉദ്ദേശത്തോടെയാണ് പുതിയ സംഘടന രൂപികരിക്കുന്നതെന്ന് നടന്‍ ദിലീപ്. സംഘടനയുടെ പേര് ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്നും സംഘടനയുടെ പേര് അടക്കമുള്ള കാര്യങ്ങള്‍ എല്ലാവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും ദിലീപ് പറഞ്ഞു.  ക്രിസ്മസ് റിലീസായി പുറത്തിറങ്ങാനിരുന്ന നാല് മലയാള സിനിമകളുടെ റിലീസ് വൈകിയത് മൂലം മലയാള സിനിമ വ്യവസായത്തിന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ദിലീപ് വ്യക്തമാക്കി. ആരോടും പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയല്ല സംഘടന തുടങ്ങുന്നതെന്നും മലയാള സിനിമയുടെ നല്ലതിന് വേണ്ടിയാണ് പുതിയ സംഘടനയെന്നും ദിലീപ് പറഞ്ഞു . താനൊരു നിര്‍മ്മാതാവും വിതരണക്കാരനും തിയേറ്റര്‍ ഉടമയും ആയതുകൊണ്ട് സിനിമാ സമരവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വേദന തനിക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും ദിലീപ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സിനിമ പ്രേക്ഷകരുടെതാണ് വേണമെങ്കില്‍ വന്നു സിനിമ കണ്ടിട്ട് പോടാ എന്ന നിലപാട് ശരിയല്ല. അവരെ നന്നായി സ്വീകരിക്കേണ്ടതും കെയര്‍ ചെയ്യേണ്ടതും നമ്മുടെ കടമയാണ് പ്രേക്ഷകരില്ലെങ്കില്‍ സിനിമയില്ല അവരാണ് എല്ലാം. ദിലീപ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button