
കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ചടങ്ങില്‍ വേറിട്ടൊരു സംഗീത വിരുന്ന് അരങ്ങേറി. തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നൊരുക്കിയ ജുഗല്‍ബന്ധിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. സക്കീര്‍ ഹുസൈനുമൊത്ത് തബല വായിക്കുന്നതിന്റെ വീഡിയോ സച്ചിന്‍ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചു. സക്കീര്‍ ഹുസൈനുമൊത്തുള്ള നിമിഷം ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു എന്നായിരുന്നു സച്ചിന്റെ പ്രതികരണം.
Post Your Comments