
ഇളയദളപതി വിജയ്യുടെ പുതിയ ലുക്ക് ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം. കാരണം മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്ലാലിന്റെതുപോലെ മീശ പിരിച്ച ലുക്കിലാണ് വിജയ് ഒരു ടെലിവിഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തത്. വീഡിയോ വൈറലായിക്കഴിഞ്ഞു.
തെരി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് വേണ്ടിയാണ് ഈ ഗെറ്റപ്പെന്നും വാര്‍ത്തകളുണ്ട്.
സിനിമയുടെ പൂജ പൊങ്കലിന് നടക്കുമെന്നും അറിയിച്ചിരുന്നു. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ ജ്യോതിക, കാജല്‍ അഗര്‍വാള്‍, സമാന്ത എന്നിവര്‍ അഭിനയിക്കുമെന്നും സൂചനകളുണ്ട്. ശ്രീ തെനന്ദൽ ഫിലിംസ് ആണ് ചിതം നിര്‍മ്മിക്കുന്നത്.
Post Your Comments