CinemaGeneralNEWS

മലയാള സിനിമയിലെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടി

മലയാള സിനിമയില്‍ വീണ്ടുമൊരു കഥാവിവാദം. വിമാനം, എബി എന്നീ ചിത്രങ്ങളിലെ കഥകള്‍ തമ്മിലുണ്ടായ സാദൃശ്യമാണ് ഇപ്പോള്‍ ചര്‍ച്ച. ജന്മനാ ബധിരനും മൂകനുമായ സജി തോമസ് എന്ന തൊടുപുഴക്കാരന്‍ സ്വന്തമായി ഒരു വിമാനം നിര്‍മിച്ച് പറത്തിയതുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

രണ്ടു സിനിമകളുടെയും അണിയറ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാഗ്വാദങ്ങള്‍ ഹൈക്കോടതി വരെ എത്തിയ അവസ്ഥയിലാണ്. എബി എന്ന ചിത്രം റൈറ്റ് സഹോദരന്മാരുടെ ജീവിതത്തില്‍ നിന്നുമുണ്ടായ പ്രചോദനത്തില്‍ തുടങ്ങിയതാണെന്നും തിരക്കഥയുടെ പൂര്‍ത്തീകരണത്തിനിടയില്‍ സജിയെ കുറിച്ച് അറിയുകയും അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ തിരക്കഥയില്‍ ചേര്‍ക്കുകയും ചെയ്തിരുന്നതായി എബിയുടെ തിരകഥാകൃത്ത്‌ സന്തോഷ്‌ എച്ചിക്കാനം പറയുന്നു. 2015ല്‍ ആദ്യം പ്രഖ്യാപിച്ച ചിത്രമാണ് എബി അത് കഴിഞ്ഞാണ് പൃഥ്വിരാജ് നായകനാക്കി വിമാനം എന്ന പേരില്‍ ഒരു സിനിമ പ്രദീപ്‌ അനൌണ്സ് ചെയ്യുന്നത്. എബിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ വിനീത് ശ്രീനിവാസനാണ്. ഒരു നാട്ടിന്‍പുറത്തു പയ്യനായ എബി വിമാനം പറത്തുന്നതാണ് ചിത്രത്തിന്‍റെ കഥ.

എന്നാല്‍ ശ്രീകാന്ത് മുരളി ചിത്രം അനൌണ്സ് ചെയ്തു കഴിഞ്ഞതിനു ശേഷാണ് പ്രദീപ്‌ ചിത്രം അനൌന്ന്സ് ചെയ്തത്. യാഥാര്‍ത്ഥ്യത്തില്‍ പ്രദീപ്‌ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ച സിനിമ സജി തോമസിന്റെ ഗുരുസ്ഥാനീയനും റിട്ടയേര്‍ഡ് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ എസ്.കെ.ജെ.നായരുടെ ജീവിതകഥയായിരുന്നു. എന്നാല്‍ സജി തോമസിന്റെ കഥയില്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും കച്ചവട സാധ്യതകള്‍ക്കും കൂടുതല്‍ ഇടമുണ്ടെന്ന് മനസ്സിലാക്കിയ പ്രദീപ് കളം മാറ്റി ചവിട്ടുകയായിരുന്നുവെന്നും സന്തോഷ്‌ എച്ചിക്കാനം ആരോപിക്കുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സന്തോഷ്‌ ഇത് പറയുന്നത്.

ഫെഫ്കയില്‍ നിന്നും നീതി ലഭിച്ചിട്ടില്ലെന്ന പേരില്‍ വിമാന സിനിമയുടെ പ്രവര്‍ത്തകര്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ പകര്‍പ്പാവകാശ നിയമലംഘനത്തിന്റെ പേരിലല്ല, മറിച്ച് വ്യക്തിത്വ നിയമലംഘനമെന്ന പേരില്‍ പരാതി നല്കി. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു കേസ് മഉണ്ടാകുന്നത്. തിരക്കഥ സജി തോമസിന് വായിക്കാന്‍ കൊടുക്കണമെന്നായിരുന്നു മുന്‍സിഫ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ അതിനെ എബിയുടെ പ്രവര്‍ത്തകരും തിരക്കഥാകൃത്ത് സന്തോഷും നിശിതമായി എതിര്‍ത്തു . തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. മുന്‍സിഫ് കോടതിയുടെ നിര്‍ദേശത്തിനെതിരെ സ്‌റ്റേ അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി.

എബിയുടെ ഷൂട്ടിങ് ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം തീയറ്ററുകളിലെത്തിക്കുന്നത്. വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കിടയിലും സന്തോഷ് ഏച്ചിക്കാനം തിരക്കഥയെഴുതി നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബി ജനുവരി 20 ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

shortlink

Related Articles

Post Your Comments


Back to top button