നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്കേറ്റു

 

ഷൂട്ടിങ് സ്ഥലത്തുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക ചോപ്രയ്ക്ക് പരിക്കേറ്റു. പ്രിയങ്ക അഭിനയിക്കുന്ന ഹിറ്റ് ടെലിവിഷന്‍ സീരിയല്‍, ക്വാണ്‍ടിക്കോയുടെ സെറ്റില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

അഭിനയത്തിന് ഇടയില്‍ കാല് വഴുതി വീഴുകയായിരുന്നു പ്രിയങ്ക. അപകടത്തില്‍ നെറ്റി ഇടിക്കുകയായിരുന്നു. ചെറിയ രീതിയില്‍ തലകറക്കം അനുഭവപ്പെട്ട താരത്തിന് ഉടന്‍ വൈദ്യസഹായം നല്‍കി. ഇപ്പോള്‍ അമേരിക്കയിലെ വീട്ടില്‍ വിശ്രമത്തിലാണ്  താരമെന്നും പരിക്ക് നിസാരമാണെന്നും വിനോദ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Share
Leave a Comment