
ജല്ലിക്കെട്ടിന് വേണ്ടി വലിയ പ്രക്ഷോഭം തമിഴ് നാട്ടില്‍ നടക്കുകയാണ്. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. കോളിവുഡിലെ തൃഷ അടക്കം ചില മൃഗസ്‌നേഹികളായ താരങ്ങള്‍ ജെല്ലിക്കെട്ടിന് എതിരാണ്. മൃഗസ്‌നേഹികളുടെ ആഗോള സംഘടനയായ പീപ്പീള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പേട്ട) എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന താരങ്ങളാണ് തൃഷയും ധനുഷും അടക്കമുള്ളവര്‍.
ഇവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. ജല്ലിക്കെട്ടിനെ എതിര്‍ക്കുന്ന തൃഷയുടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു കൊണ്ടാണ് ജല്ലിക്കെട്ട് അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തുന്നത്. തൃഷ എയ്ഡ്‌സ് ബാധിച്ചു മരിച്ചുവെന്നാണ് വാര്‍ത്തയിലെ ഉള്ളടക്കം. തൃഷയുടെ മാതാപിതാക്കള്‍ക്കെതിരെയും വാര്‍ത്തയില്‍ മോശം പരാമര്‍ശമുണ്ട്.
തൃഷയും ബോളിവുഡ് താരം സണ്ണി ലിയോണും പേട്ടയുടെ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമുള്ള വിദ്വേഷ പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.
സംഭവത്തിൽ പ്രതികരണവുമായി തൃഷയും രംഗത്തെത്തി. തന്റെ പേരിൽ പ്രചരിക്കുന്ന മരണഫോട്ടോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം പ്രചരണം കണ്ട് ഞെട്ടിപ്പോയെന്നും അപമാനിതയായെന്നും നടി പറഞ്ഞു. ഒരു സ്ത്രീയെയും അവളുടെ കുടുംബത്തെയും അപമാനിക്കുന്നതാണോ തമിഴ്സംസ്കാരമെന്നും നിങ്ങളെ തമിഴർ എന്നു വിളിക്കാൻ തന്നെ സാധിക്കില്ലയെന്നും പറയുന്ന തൃഷ ഇന്നലെ രാത്രി സുരക്ഷിതമായി തന്നെ വീട്ടിലെത്തിച്ച തമിഴ്നാട്ടിലെ പൊലീസ് അധികാരികൾക്ക് നന്ദി പറയുന്നുവെന്നും കൂട്ടിചേര്‍ത്തു
Post Your Comments