തന്റെ ജീവിതം സിനിമയില്‍ പറയുകയാണെങ്കില്‍ ഐശ്വര്യ റായ് അത് അഭിനയിച്ചു കാണണമെന്നായിരുന്നു ജയലളിതയുടെ ആഗ്രഹം. സിമി ഗരെവാളുമായുള്ള പഴയൊരു ടെലിവിഷൻ അഭിമുഖത്തിലാണ് ജയലളിത ഇതിനെക്കുറിച്ച് പങ്കുവെയ്ക്കുന്നത്. എന്റെ ചെറുപ്പക്കാലം അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യ ഐശ്വര്യ തന്നെ. എന്നാല്‍ ഇപ്പോഴത്തെ ജയയേയും ഭാവിയിലെ ജയയേയും അവതരിപ്പിക്കുക എന്നത് ഒരുപാടു ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ജയലളിത വീഡിയോയില്‍ പങ്കുവെയ്ക്കുന്നു.
ജയലളിത, എംജിആര്‍, കരുണാനിധി എന്നിവരുടെ ജീവിത കഥ പ്രമേയമാക്കി മണിരത്നം തമിഴില്‍ പറഞ്ഞ ചിത്രമാണ് ‘ഇരുവര്‍’. ജയലളിതയുടെ ജീവിതത്തോട് സാദൃശ്യമുള്ള കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് ഐശ്വര്യ ആയിരുന്നു.
Leave a Comment