
തിരക്കഥ ഇഷ്ടപ്പെട്ടതിനാൽ പ്രതിഫലം ഒരു രൂപ മാത്രം വാങ്ങി അഭിനയിച്ചിരിക്കുകയാണ് പ്രമുഖ നടൻ നവാസുദീൻ സിദ്ദിഖി. ഷോലക് ശർമ സംവിധാനം ചെയ്യുന്ന ഹരാംഖോർ എന്ന ചിത്രമാണ് അഭിനേതാക്കളുടെ സഹകരണത്തോടെ പുറത്തിറങ്ങുന്നത്.
മറ്റു നടീനടൻമാരും പങ്കാളികളാകുന്നത് പ്രതിഫലം വാങ്ങാതെയാണ്. ശ്വേതാ ത്രിപാഠിയും നവാസുദീനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയുടെ വിഷയം വിദ്യാർഥി– അധ്യാപക പ്രണയമാണ്.
സമൂഹത്തില്‍ മാന്യതയുള്ളവരാണ് അധ്യാപകര്‍ എന്നും അവരെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പറഞ്ഞു സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉണ്ടായതിലൂടെ ഈ ചിത്രം ബോളിവുഡില്‍ മുന്‍പേ ചര്‍ച്ചയാണ്.
Post Your Comments