ഇത് അവകാശമല്ല; മാനസികരോഗം തമന്ന പറയുന്നു

തമിഴകത്തെ താര സുന്ദരി തമന്ന ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. വിശാലിനുമൊപ്പം അഭിനയിച്ച കത്തിസണ്ട എന്ന ചിത്രത്തിന്‍റെ ഡയരക്ടര്‍ സൂരജ് നടികള്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിനു മാത്രമുള്ളവരാണെന്നു പറഞ്ഞതിനെതിരെ ശക്തമായി തന്റെ പ്രതിഷേധം തമന്ന രേഖപ്പെടുത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം സൂരജിന്റെ വാക്കുകള്‍ തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നു പറയുന്നു.

പുരുഷന്മാര്‍ ലിംഗ വിവേചനം കൊണ്ട് നടക്കുന്നവരാണ്. സ്ത്രീകളെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നതും അവരെ വിലകുറച്ചു കാണുന്നതും തങ്ങളുടെ അവകാശമാണെന്ന തോന്നലാണ് പുരുഷന്മാര്‍ക്കുള്ളത്.അത്തരം ചിന്തകള്‍ കൊണ്ടാണ് സ്ത്രീകള്‍ക്ക് എന്ത് സംഭവിച്ചാലും അവരെ കുറ്റപ്പെടുത്ത തലത്തിലേക്ക് പുരുഷന്മാര്‍ മാറുന്നത്. ഇത്തരം ഒരു മാനസികാവസ്ഥ മാറേണ്ടിയിരിക്കുന്നുവെന്നും താരം പറയുന്നു.

Share
Leave a Comment