‘വീര വിളയാട്ട് ‘ എന്ന് പ്രശസ്തിയാര്‍ജ്ജിച്ച ജെല്ലിക്കെട്ട് മത്സരം പൊങ്കല്‍ ആഘോഷത്തിന് നിരോധിച്ചതിൽ തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്ന സന്ദര്‍ഭത്തില്‍ ജെല്ലിക്കെട്ടിനെ ആസ്പദമാക്കി ഒരു ചിത്രം ഒരുങ്ങുന്നു. സന്താന ദേവന് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമീറാണ്. ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം ആര്യയും സഹോദരന് സത്യയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
അതിഥി നായികയാവുന്ന ചിത്രത്തില്‍ യുവൻ ശങ്കർരാജ സംഗീതം നിര്‍വ്വഹിക്കും . പൊങ്കൽ ദിവസം സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് വാര്‍ത്ത.
എന്നാല്‍ മുന്‍പ് എന്താണ് ജെല്ലിക്കെട്ട് എന്ന ആര്യയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. തമിഴരുടെ ട്രോള്‍ ആക്രമണവും ഇതിലൂടെ താരത്തിനു ഏല്‍ക്കേണ്ടി വന്നു . എന്നാല്‍ തന്റെ ട്വീറ്റ് തെറ്റിദ്ധരിച്ചതാണെന്നും തനിക്ക് ജെല്ലിക്കെട്ടിനോട് അനുകൂലമായ നിലപാടാണുള്ളതെന്നും ആര്യ വ്യക്തമാക്കി
Post Your Comments