BollywoodCinemaGeneralNEWS

കാജോളുമായുള്ള സൗഹൃദം ഇല്ലാതായതിനു കാരണം അജയ് ദേവ്ഗണ്‍; കരണ്‍ ജോഹര്‍

ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറും നടി കജോളും ഏറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. പക്ഷെ തന്റെ ഏറ്റവും നല്ല സുഹൃത്തായ കാജോള്‍ തന്നില്‍ നിന്ന് അകന്നുവെന്നാണ് കരണ്‍ പറയുന്നത്. കരണ്‍ ജോഹറിന്റെ ആത്മകഥയായ ‘അണ്‍സ്യൂട്ടബിള്‍ ബോയ്‌’ എന്ന പുസ്തകത്തിലാണ് കരണ്‍ തന്റെ പ്രിയ സുഹൃത്തായ കാജോളിനെക്കുറിച്ച് പങ്കുവെക്കുന്നത്. കാജോളിന്റെ ഭര്‍ത്താവും നടനുമായ അജയ് ദേവ്ഗണുമായുണ്ടായ പ്രശ്നങ്ങളാണ് കജോളുമായി അകന്നതിനു പിന്നിലെന്ന് കരണ്‍ ജോഹര്‍ ആത്മകഥയില്‍ വ്യക്തമാക്കുന്നുണ്ട്.

ഞാനും അവളും തമ്മില്‍ യാതൊരു പ്രശ്നവുമില്ല അത് കാജോളിന് അറിയാം. എനിക്കിത് മാനസികമായി വിഷമം ഉണ്ടാക്കുന്നുണ്ട്. അവള്‍ക്ക് എന്റെ സൗഹൃദം തുടരനാവില്ല. ഭര്‍ത്താവിനെ പിന്തുണയ്ക്കേണ്ടത് ഭാര്യയുടെ കടമയാണ് കരണ്‍ ജോഹര്‍ ആത്മകഥയില്‍ കുറിക്കുന്നു. എന്റെ ചിത്രം ‘ഏ ദില്‍ഹെ മുഷ്കി’ലും അജയ് ചിത്രം ‘ശിവാ’യും ഒന്നിച്ചാണ് ഇറങ്ങിയത്.
അജയ് ചിത്രത്തെ അട്ടിമറിക്കാന്‍ ഞാന്‍ കോഴ കൊടുത്തു എന്നാണ് ആരോപണം, അത് കാജോളും വിശ്വസിച്ചു. ‘അണ്‍സ്യൂട്ടബിള്‍ ബോയ്‌’ എന്ന പുസ്തകത്തില്‍ കരണ്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button