കേരളത്തില്‍ ഒരു മാസക്കാലമായി തുടരുന്ന സിനിമ പ്രതിസന്ധിയെ മറികടന്നു അന്യഭാഷ ചിത്രം ‘ഭൈരവ’ കേരളത്തിലെ ഇരുനൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. വിജയ് ചിത്രങ്ങളെ വലിയ ആഘോഷ ആരവങ്ങളോടെയാണ് പ്രേക്ഷകര്‍ എല്ലായ്പ്പോഴും സ്വീകരിക്കാറുള്ളത്. എല്ലാത്തിലും ഉപരിയായി ഇന്നിറങ്ങിയ ‘ഭൈരവ’ ആരാധകര്‍ക്ക് സ്പെഷ്യലാണ്. കേരളത്തിലെ സിനിമ പ്രതിസന്ധിയെ മറികടന്നും അതിര്‍ത്തിക്കപ്പുറത്തു നിന്ന് വിരുന്നു എത്തിയ ഭൈരവയെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും ഭൈരവ ആഘോഷം തുടങ്ങി കഴിഞ്ഞു. ക്രിസ്മസ് റിലീസായി പുറത്തിറങ്ങാനിരുന്ന നാലു മലയാള ചിത്രങ്ങള്‍ പ്രേഷകര്‍ക്ക് മുന്നില്‍ നിന്ന് അകന്നു നില്ക്കുന്ന അവസരത്തിലാണ് ഭൈരവയുടെ തേരോട്ടം കേരളത്തില്‍ ആരംഭിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ അഞ്ചരമുതല്‍ പലാക്കാടും,എറണാകുളത്തുമൊക്കെ ഭൈരവയുടെ പ്രദര്‍ശനമാരംഭിച്ചു. ഫാന്‍സ് ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ആരാധക സംഘം ആവേശത്തിലാണ്. കേരളത്തില്‍ സിനിമ സമരം രൂക്ഷമാകുന്ന സാഹചര്യത്തിലും ഭൈരവ വലിയ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കേരളത്തിലെ ബീ ക്ലാസ് തിയേറ്ററുകളിലും മള്ട്ടിപ്ലെക്സിലുമടക്കം ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ചിത്രം ആദ്യദിവസം തന്നെ ഗംഭീര കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. ഫിലിം എക്സ്ബിറ്റേഴ്സ് സംഘടന എ ക്ലാസ് തിയേറ്ററുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുന്ന അവസരത്തിലും ഭൈരവയുടെ വിളയാട്ടം കേരളത്തില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞതയാണ് ആദ്യ പ്രതികരണം. രാവിലെ മുതല്‍ കേരളത്തിലെ എല്ലാ പ്രദര്‍ശന ശാലകളിലേക്കും ആരാധകരുടെ ജനപ്രവാഹമാണ്. ഫിലിം എക്സ്ബിറ്റേഴ്സ് സംഘടനയെ തളക്കാന്വേണ്ടി കേരളത്തിലെ വിതരണക്കാരും,നിര്‍മ്മാതാക്കളും ചേര്‍ന്ന് എടുത്ത ഇത്തരമൊരു നീക്കം ഫലംകണ്ടു എന്നുവേണം കരുതാന്‍. ‘ഭൈരവ’ കേരളത്തില്‍ ശരിക്കും വിളയാട്ടം തുടങ്ങി കഴിഞ്ഞു.
Post Your Comments