കേരളത്തില്‍ സമരം അവസാനിക്കുന്നത് വരെയെങ്കിലും സിനിമാ പ്രേമികള്‍ അന്യഭാഷാ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്ന് സംവിധായകന് വി.കെ പ്രകാശ്. മലയാള ചിത്രമായ കാംബോജി പോലെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനശാലകള്‍ ലഭിക്കാത്ത അവസരത്തിലാണ് വിജയ് ചിത്രമായ ഭൈരവ ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തത്. മലയാള സിനിമ ആസ്വാദകര്‍ നിലവിലെ സാഹചര്യത്തില്‍ അന്യഭാഷാ ചിത്രങ്ങള്‍ കാണരുതെന്നും മലയാള സിനിമയോടുള്ള സ്നേഹം കൊണ്ടാണ് താനിത് പറയുന്നതെന്നും വി.കെ.പി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി .
ക്രിസ്മസ് റിലീസായി പുറത്തിറങ്ങാനിരുന്ന നാല് മലയാള ചിത്രങ്ങള്‍ക്ക് മുന്‍പേ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ഭൈരവ ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ നേടുമെന്നാണ് റിപ്പോര്‍ട്ട്. ഭൈരവ പോലെയുള്ള അന്യഭാഷ ചിത്രങ്ങളുടെ കേരളത്തിലെ സ്വീകാര്യത മലയാള സിനിമ വിപണിയെ സംബന്ധിച്ച് കനത്ത പ്രഹരം തന്നെയാണ്.
Post Your Comments