
തിരുവനന്തപുരം: കേരളത്തില്‍ ‘ഭൈരവ’ തരംഗം അലയടിക്കുന്ന വേളയില്‍ വിജയ് ഫാന്‍സിന്റെ പരിശ്രമത്താല്‍ തലസ്ഥാനത്തെ അടഞ്ഞുകിടന്ന തിയേറ്ററായ സിന്ധു വീണ്ടും തുറന്നു പ്രദര്‍ശനമാരംഭിച്ചു. വിജയ് ഫാന്‍സിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പൂട്ടികിടന്ന തിയേറ്ററിലേക്ക് ‘ഭൈരവ’ ആവേശം തീര്‍ക്കാന്‍ എത്തിയത്. നാലുമാസത്തിലേറെയായി പൂട്ടിക്കിടന്ന വെഞ്ഞാറമൂട് സിന്ധു തിയേറ്റർ വിജയ് ഫാൻസ് ഏറ്റെടുത്ത് ഇന്ന് രാവിലെ 11 മണിയോടെ ഭൈരവ പ്രദർശിപ്പിച്ചു. ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തോടെ പ്രദര്‍ശനം അവസാനിപ്പിച്ച് വെഞ്ഞാറമൂട് സിന്ധു പൂട്ടുകയായിരുന്നു. പ്രേക്ഷകരുടെ അഭാവത്തെ തുടര്‍ന്ന് നഷ്ടത്തിലായതാണ് തിയേറ്റര്‍ പൂട്ടാന്‍ കാരണം. പൂട്ടിയിട്ടിരുന്ന തിയേറ്ററിലേക്ക് ആവേശത്തോടെ എത്തിയ വിജയ് ആരാധകര്‍ തിയേറ്ററും പരിസരവും വൃത്തിയാക്കി പതിനൊന്നു മണിക്ക് മുന്‍പ് തന്നെ പ്രദര്‍ശന സൗകര്യം ഒരുക്കുകയായിരുന്നു. എ ക്ലാസ്സ് തീയേറ്ററുകള്‍ സമരത്തിലായതോടെയാണ് ഇവിടെ റിലീസിന് അവസരം ഉണ്ടായത്. എം.സി റോഡിനോട് ചേര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് തീയേറ്ററുകളിലൊന്നാണ് വെഞ്ഞാറമൂട് സിന്ധു. മറ്റൊന്ന് കിളിമാനൂര്‍ എസ്.എന്‍.വിയാണ്.
Post Your Comments