CinemaGeneralNEWS

മുതലാളിമാരുടെ പടലപ്പിണക്കങ്ങള്‍ക്കും മാടമ്പി തര്‍ക്കങ്ങള്‍ക്കുമായി വിട്ടുകൊടുക്കുന്ന അവസ്ഥ മാറണം

തിയേറ്റര്‍ മുതലാളിമാരുടെ സമരം തമാശയായി തോന്നുമെങ്കിലും ചെറുതല്ലാത്ത ആഘാതമാണ് സിനിമാ മേഖലയ്ക്ക് ഉണ്ടാക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ആഷിക് അബു. സാധാരണക്കാരായി സിനിമയിലെത്തിയ, ഇനിയും വരാനിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ദയവായി ഈ മേഖലയില്‍ ഒരു വ്യവസ്ഥ കൊണ്ടുവരണമെന്നും കുറച്ചു മുതലാളിമാരുടെ പടലപ്പിണക്കങ്ങള്‍ക്കും മാടമ്പി തര്‍ക്കങ്ങള്‍ക്കുമായി വിട്ടുകൊടുക്കുന്ന അവസ്ഥ മാറണമെന്നു സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ് ആഷിക് അബു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇത് ആഷിക് പറയുന്നത്

ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏത് മേഖലയിലും തര്‍ക്കം സാധാരണമാണ്, സമരവും. പരസ്പരം പറഞ്ഞു തീര്‍ക്കാന്‍ കഴിയാതിരിക്കുന്ന പക്ഷം പണിമുടക്ക് സമരവും സ്വാഭാവികം. മുതലാളിമാര്‍ സാധാരണയായി സമരം ചെയ്യാറില്ല, സമരങ്ങളെ നേരിടാനാണ് പതിവ്. തൊഴിലാളി സമരങ്ങളാണ് ഭൂരിപക്ഷവും. അപൂര്‍വം ചില അവസരങ്ങളില്‍ മുതലാളിമാര്‍ പോരിനിറങ്ങും. അത്തരമൊരു ‘ചരിത്രസമരമാണ്’ നമ്മുടെ നാട്ടില്‍ നടക്കുന്നത്. ഇതൊരു തമാശയായി തോന്നുമെങ്കിലും ദോഷകരമായ ഈ ആക്രമണം ചെറുതല്ലാത്ത ആഘാതം ഈ മേഖലയില്‍ ഉണ്ടാക്കുന്നുണ്ട്.

സിനിമ എന്ന കലാരൂപത്തോട് തരിമ്പെങ്കിലും സ്‌നേഹമുള്ള മുതലാളിമാര്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കുമെന്നും, തര്‍ക്കം അവസാനിപ്പിച്ചു സ്തംഭനം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച സംസ്ഥാന മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഒരു സംഭവത്തിന്റെ പേരിലാണ് മുതലാളിമാര്‍ തര്‍ക്കം മുന്നോട്ടുതന്നെ പിടിച്ചത്. സര്‍ക്കാര്‍ മാറിയത് ഇവര്‍ അറിഞ്ഞില്ലെന്നാണോ? അല്ല. മറ്റെന്തോ വാശിയാണ് കാര്യം. പിടിച്ചുപോയ സമരം ഈഗോയുടെ പേരില്‍ വിടാനുള്ള മടിയാവാം ചിലര്‍ക്ക്, യുവ രക്തം തീയറ്റര്‍ മേഖലയില്‍ വന്നെന്നും, തീയറ്ററുകളില്‍ റെയ്ഡ് നടത്തിയ ‘ ശത്രുക്കളുടെ ‘ നീക്കത്തെ വലിയ രീതിയില്‍ ആ യുവനിര നേരിടുമെന്നും ഒക്കെയാണ് മുതലാളിമാരുടെ വാദം. നേരിട്ട് കേട്ടതാണ്.

സാധാരണക്കാരായി സിനിമയിലെത്തിയ, ഇനിയും വരാനിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി നമ്മുടെ സംസ്ഥാന സര്‍ക്കാറിനോടൊരഭ്യര്‍ത്ഥന. ദയവായി ഈ മേഖലയില്‍ ഒരു വ്യവസ്ഥ കൊണ്ടുവരണം. ഒരുപാട് ജീവിതങ്ങളാണ് സിനിമ. അതിങ്ങനെ കുറച്ചു മുതലാളിമാരുടെ പടലപ്പടക്കങ്ങള്‍ക്കും മാടമ്പി തര്‍ക്കങ്ങള്‍ക്കും വിട്ടുകൊടുക്കുന്ന അവസ്ഥ മാറണം.

shortlink

Related Articles

Post Your Comments


Back to top button