മലയാളം സിനിമകളുടെ റിലീസ് പ്രതിസന്ധിയിലായിരിക്കെ 200ലേറെ സ്ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ് ഇളയദളപതി വിജയ് നായകനായ ഭൈരവ. എന്നാല്‍ മലയാള സിനിമകളെ സ്‌നേഹിക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ മറുഭാഷാ സിനിമകള്‍ കാണരുതെന്ന് സംവിധായകന്‍ വി.കെ പ്രകാശ്. സമരം തീരുന്നത് വരെയെങ്കിലും സിനിമകള്‍ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കണം.
നമ്മുടെ സിനിമയോടുള്ള സ്‌നേഹം കൊണ്ടാണ് ഇതു പറയുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.കെ.പി വ്യക്തമാക്കുന്നു.
സമരം ശക്തമാക്കാന്‍ തിയറ്ററുകള്‍ അടച്ചിട്ട ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തിയറ്ററുകള്‍ ഒഴിവാക്കി ബി,സി ക്ലാസുകളിലാണ് ഭൈരവ റിലീസ് ചെയ്തത്. ഇതോടൊപ്പം ഫെഡറേഷനുമായി സഹകരിക്കാത്ത എ സെന്ററുകളിലും മള്‍ട്ടിപ്‌ളെക്‌സുകളിലും സിനിമ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.
Post Your Comments