മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ നടനാണ് നിവിന്‍ പോളി. നിവിന്‍ പോളിയെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ കണക്കിന് കളിയാക്കുകയാണ്. നിവിന്‍ നായകനാകുന്നു പുതിയ ചിത്രമാണ് കളിയാക്കലിന് ആധാരം. 2014ല്‍ സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി നടത്തിയ പ്രസ്താവനയാണ് ഈ കളിയാക്കലിനു പിന്നില്‍. തിരക്കഥ കത്തിച്ചു കളഞ്ഞിട്ട് വേണം സിനിമ എടുക്കാനെന്ന് രാജീവ് രവി പറഞ്ഞത് വലിയ വിവാദമായിരുന്നു. ശ്രീനിവാസന്റെ സിനിമകളിലെ രാഷ്ട്രീയത്തിനെതിരെയും രാജീവ് രവി വിമര്‍ശനമുന്നയിച്ചിരുന്നു. വിനീത് ശ്രീനിവാസന്റെ സൗഹൃദവലയത്തിലുള്ള നടന്‍മാര്‍ ഇതിനെതിരെ അന്ന് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
നിവിന്‍ പോളി അടക്കമുള്ള നടന്‍മാര്‍ രാജീവ് രവിയെ പരിഹസിച്ചും ശ്രീനിവാസനെ പിന്തുണച്ചും രംഗത്ത് വന്നിരുന്നു. റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ ശ്രീനിവാസന്‍ എന്ന ടൈറ്റില്‍ കാര്‍ഡ് ഫെയ്‌സ്ബുക്കില്‍ കവര്‍ ചിത്രമാക്കിക്കൊണ്ടാണ് ശ്രീനിവാസന് തന്റെ പിന്തുണ നിവിന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം രാജീവ് രവി കൂടി ഭാഗമായ മൂത്തോന്‍ എന്ന ചിത്രത്തില്‍ നിവിന്‍ നായകനാകുമ്പോള്‍ അന്നത്തെ വിമര്‍ശനം ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. രാജീവ് രവി ആലങ്കാരികമായി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ അമിതാവേശത്തോടെ പ്രതികരിച്ച നിവിന്‍ ഇപ്പോള്‍ തിരക്കഥ കത്തിച്ചു കളയുന്നവരുടെ അടുത്തെത്തിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിവിന് ഒടുവില്‍ സ്‌ക്രിപ്റ്റ് കത്തിച്ചു കളയുന്നവരുടെ കളരിയില്‍ എത്തേണ്ടിവന്നുവെന്നും അതു ഇപ്പോള്‍ പ്രശ്നമില്ലെയെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഇന്‍ഷാ അള്ളാ എന്ന പേരില്‍ ഗീതു മോഹന്‍ദാസ് നേരത്തെ പ്രഖ്യാപിച്ച ചിത്രമാണ് മൂത്തോന്‍ എന്ന പേരില്‍ എത്തുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് അനുരാഗ് കശ്യപാണ്.
Post Your Comments