തുടര്‍ച്ചയായി 15 സിനിമകള്‍ വിജയിച്ചിട്ടും പ്രതിഫലം കൂട്ടാത്ത മലയാളത്തിന്റെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍

ഒരു സിനിമയുടെ വലിയ വിജയം മതി ഇന്നത്തെ താരങ്ങളുടെ പ്രതിഫലത്തുക കുത്തനെ ഉയരാന്‍.ഇന്നലെ മുഖം കാണിച്ച നായകന്മാര്‍ പോലും ഒരുലക്ഷത്തില്‍ നിന്ന് പത്തു ലക്ഷത്തിലേക്കും പത്ത് ലക്ഷത്തില്‍ നിന്ന് അന്‍പത് ലക്ഷത്തിലേക്കും പ്രതിഫലത്തുക ഉയര്‍ത്തി നിര്‍മ്മാതാവിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇത് ഇന്നത്തെ താരങ്ങളുടെയും തലമുറയുടെയും കഥയാണ്.

തുടര്‍ച്ചയായി പതിനഞ്ചോളം ചിത്രങ്ങള്‍ പ്രദര്‍ശനശാലകളില്‍ നിന്നും പണം കൊയ്തിട്ടും പ്രതിഫലം ഉയര്‍ത്താതിരുന്ന മലയാളത്തിന്റെ പഴയകാല സൂപ്പര്‍ സ്റ്റാര്‍ ആണ് പ്രേം നസീര്‍. ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാണ കമ്പനികളെല്ലാം പ്രേം നസീറിനു വേണ്ടി എത്ര പ്രതിഫലം നല്‍കാനും തയ്യാറായിരുന്നു. വിജയ ചിത്രങ്ങള്‍ വര്‍ദ്ധിച്ചതോടെ അന്നത്തെ ഓരോ സംവിധായകാരും പ്രേം നസീറിന്റെ ഡേറ്റിന് വേണ്ടി കാത്തിരുന്നു. എഴുനൂറോളം ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നസീറിന്റെ ഭൂരിഭാഗം ചിത്രങ്ങളും പണംവാരി പടങ്ങളായിരുന്നു.
1977-ല്‍ പ്രേം നസീര്‍ അഭിനയിച്ച എല്ലാ ചിത്രങ്ങളും ബോക്സ്ഓഫീസ് വിജയങ്ങളായി മാറിയിട്ടും നിലവില്‍ വാങ്ങിയിരുന്ന പ്രതിഫലത്തില്‍ നിന്ന് ഒരുരൂപ പോലും കൂട്ടാന്‍ ഈ മഹാനടന്‍ തയ്യാറായില്ല. സിനിമ എന്നാല്‍ നിര്‍മ്മാതാവിന്റെ ജീവിതമാണെന്ന് മനസ്സിലാക്കുന്ന പ്രേം നസീര്‍ ഓരോ നിര്‍മാതാക്കളുടെയും രക്ഷകനായിരുന്നു. പടമെടുത്ത് നടുവൊടിഞ്ഞ നിര്‍മ്മാതാക്കളുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന മലയാളത്തിന്റെ ഒരേയൊരു സൂപ്പര്‍താരം പ്രേം നസീര്‍ തന്നെയാണ്

Share
Leave a Comment