
ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ഖൈദി നമ്പര്‍ 150 എന്ന ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ആരാധകന് ജീവനൊടുക്കാന്‍ ശ്രമിച്ചു. വിശാഖപട്ടണത്തെ രാമ ടാക്കീസിലായിരുന്നു സംഭവം. ഖൈദി നമ്പര്‍ 150 എന്ന ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആരാധകന് ബ്ലേഡ് ഉപയോഗിച്ചു കൈമുറിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഇയാളെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ തീയറ്റര്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ടിക്കറ്റ് ലഭ്യമാക്കി താന്‍ സിനിമ കണ്ടശേഷം ചികിത്സിച്ചാല്‍ മതിയെന്ന നിലപാടില്‍ ആരാധകന് ഉറച്ചുനിന്നു. ഇതേതുടര്‍ന്ന് തിയേറ്റര്‍ അധികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി ആരാധകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments