തിയേറ്റർ ഉടമകൾ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ നടത്തി വന്ന സമരം പൊളിയുന്നതായി സൂചന. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങൾ പുതിയ സംഘടന ഉണ്ടാക്കാനും ചിത്രങ്ങൾ റിലീസ് ചെയ്യാനും തീരുമാനിച്ചതായാണ് സൂചന.
വിജയ് നായകനായെത്തുന്ന തമിഴ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയും നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാൻ പുതിയ സംഘടന ഒരുങ്ങുന്നു. മൾട്ടിപ്ലക്സുകളിൽ ഉൾപ്പടെ നാളെ ഭൈരവ റിലീസ് ചെയ്യും.
സിനിമ-സാങ്കേതിക പ്രവർത്തകരുടെ കീഴിലുള്ള തിയേറ്ററുകൾ, താരങ്ങൾ, നിർമാതാക്കൾ, റിലീസിങ് തീയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഉള്ളവരും ഇല്ലാത്തവരുമായവരും പുതിയ സംഘടനയിൽ ചേരും. അങ്ങനെ സംഭവിച്ചാൽ ഇപ്പോള്‍ നടക്കുന്ന സമരം പൂർണമായും പൊളിയും.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഇന്നലെ ചേർന്ന യോഗത്തിൽ ഈ മാസം 12 മുതൽ ഫെഡറേഷന് കീഴിലുള്ള എ ക്ലാസ് തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. പുതിയ സംഘടന നിലവിൽ വന്നാൽ സമരം പൊളിയുകയും ചിത്രങ്ങള്‍ റിലീസാവുകയും ചെയ്യും. സമരം മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ചു ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ കീഴിയിലാല്ലാത്ത തിയേറ്ററുകളില്‍ എസ്രാ, ജോമോന്‍റെ സുവിശേഷങ്ങള്‍, ഫുക്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നി ക്രിതുമസ് റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ തിയേറ്റർ ഉടമകൾ നടത്തി വന്ന സമരം പൊളിയുന്നതായി സൂചന. സമരത്തോട് യോജിപ്പില്ലാത്ത എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനിലെയും അംഗങ്ങൾ ചേർന്ന് പുതിയ സംഘടന ഉണ്ടാക്കാനും ചിത്രങ്ങൾ റിലീസ് ചെയ്യാനും തീരുമാനിച്ചതായാണ് സൂചന.
സിനിമ-സാങ്കേതിക പ്രവർത്തകരുടെ കീഴിലുള്ള തിയേറ്ററുകൾ, താരങ്ങൾ, നിർമ്മാതാക്കൾ, റിലീസിംഗ് തീയറ്ററുകളുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിൽ ഉള്ളവരും ഇല്ലാത്തവരുമായവരും പുതിയ സംഘടനയിൽ ചേരും. അങ്ങനെ സംഭവിച്ചാൽ ഇപ്പോള്‍ നടക്കുന്ന സമരം പൂർണമായും പൊളിയും.വിജയ് നായകനായെത്തുന്ന തമിഴ് ചിത്രം ഭൈരവയും മലയാള ചിത്രം കാംബോജിയും നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാൻ പുതിയ സംഘടന ഒരുങ്ങുകയാണ്. മൾട്ടിപ്ളെക്സുകൾ ഉൾപ്പടെ പുതിയ സംഘടനയുടെ കീഴിലുള്ള തീയറ്ററുകളിൽ നാളെ ഭൈരവ റിലീസ് ചെയ്യുന്നതാണ്.
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ ഇന്നലെ ചേർന്ന യോഗത്തിൽ ഈ മാസം 12 മുതൽ ഫെഡറേഷന് കീഴിലുള്ള എ ക്ലാസ് തീയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. പുതിയ സംഘടന നിലവിൽ വന്നാൽ സമരം പൊളിയുകയും ചിത്രങ്ങള്‍ റിലീസാവുകയും ചെയ്യും. സമരം മുന്നോട്ട് പോകുന്നതില്‍ പ്രതിഷേധിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേന്റെ കീഴിലല്ലാത്ത തിയേറ്ററുകളില്‍ എസ്ര, ജോമോന്‍റെ സുവിശേഷങ്ങള്‍, ഫുക്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ക്രിസ്‌മസ് റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്.
Post Your Comments