തിരക്കഥാകൃത്തെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘ദേവാസുര’ത്തിന്റെ രണ്ടാം ഭാഗമായ ‘രാവണപ്രഭു’ ആയിരുന്നു. 2001-ല്‍ പുറത്തിറങ്ങിയ ‘രാവണപ്രഭു’ സൂപ്പര്‍ ഹിറ്റായതോടെ രഞ്ജിത്ത് പിന്നീട് സംവിധാനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. എന്നാല്‍ രഞ്ജിത്ത് ഇതിനൊക്കെ മുന്‍പ് തന്നെ ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചിരുന്നു. ‘ആറാം തമ്പുരാന്‍’ എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിലെ നായകന്‍ കുതിരവട്ടം പപ്പുവായിരുന്നു. കുതിരവട്ടം പപ്പുവിനെയും സുകുമാരിയെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് രഞ്ജിത്ത് തന്റെ ആദ്യചിത്രം പ്ലാൻ ചെയ്തത്. പക്ഷെ, കുതിരവട്ടം പപ്പു എന്ന മഹാനടന്റെ മരണത്തോടെ അത് നടന്നില്ല എന്നതാണ് വാസ്തവം.
Post Your Comments