നടി മോനിഷയുടെ വിയോഗം മലയാള സിനിമാലോകത്തിനു ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെയാണ്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് മോനിഷ മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതുകൊണ്ട് കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പുറംലോകത്ത് പരന്ന കഥകള്‍. എന്നാല്‍ അപകടം നടന്നത് അങ്ങനെയൊന്നുമല്ലെന്നാണ് അന്ന് കാറില്‍ ഉണ്ടായിരുന്ന മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നത്.
“അപകടം ഉണ്ടാകുന്ന സമയത്ത് മോനിഷ നല്ല ഉറക്കത്തിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയെന്നു പറയാന്‍ പറ്റില്ല. ഇടയ്ക്ക് ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കാര്‍ ഡിവൈഡറില്‍ തട്ടിയിട്ടില്ല എനിക്കത് കൃത്യമായി പറയാന്‍ സാധിക്കും. ഞാന്‍ മാത്രമാണ് സംഭവത്തിന്റെ ഏക ദൃക്സാക്ഷി. അപകടം നടക്കുന്നതിനു തൊട്ടുമുന്‍പേ ഒരു കെഎസ്ആര്‍ടിസി ബസ്സിന്റെ ലൈറ്റ് ഞാന്‍ കണ്ടു. ഒരു ശബ്ദം കേള്‍ക്കുമ്പോഴേക്കും ഇരിക്കുന്ന വശത്തെ ഡോര്‍ തുറന്നു ഞാന്‍ ദൂരേക്ക് തെറിച്ചു വീണിരുന്നു. ആക്സിഡന്റാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാറിനെ ബസ് വലിച്ചുകൊണ്ട് പോയിരുന്നു. കാറിന്റെ ഡിക്കി മാത്രമാണ് കാണാന്‍ കഴിഞ്ഞത്. “ആരാണ് അമ്മേ നിങ്ങള്‍?” എന്ന് ചോദിച്ചുകൊണ്ട് ഒരു ഓട്ടോ ഡ്രൈവറാണ് എന്റെ അടുത്തേക്ക് വന്നത്..
ഒരു ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു മോനിഷയുടെ അപകടമരണത്തെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി വിശദീകരിച്ചത്.
Post Your Comments