മലയാള ചിത്രത്തിന് റിലീസിംഗ് സെന്ററുകള്‍ കുറയുമ്പോള്‍ ‘ഭൈരവ’ പോലെയുള്ള ചിത്രങ്ങള്‍ക്കുവേണ്ടി തിയേറ്ററുകാര്‍ പിടിവലി നടത്തുവെന്നു സംവിധായകനായ വിനോദ് മങ്കര. ഭൈരവയ്ക്ക് 200ല്‍ അധികം സക്രീനുകള്‍ ലഭിക്കുമ്പോള്‍ തന്റെ ചിത്രമായ ‘കാംബോജി’ക്ക് 30 സെന്ററുകള്‍ മാത്രമാണ് അനുവദിക്കപ്പെട്ടതെന്ന് വിനോദ് മങ്കര പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെ വ്യക്തമാക്കി.
“നല്ല മുതല്‍ മുടക്കിലാണ് സിനിമ എടുക്കുന്നത്. കാംബോജി പോലെ കലാമൂല്യമുള്ള ഒരു സിനിമ പിറക്കുന്നതിന് പിന്നില്‍ വലിയൊരു പ്രയത്നമുണ്ട്. പ്രൊഡക്ഷന്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും കാംബോജിക്ക് തിയേറ്റര്‍ കിട്ടാത്തത് വളരെ മോശം പ്രവണതയാണ്. 30 തിയേറ്ററുകള്‍ ഏതു സമയത്തും കിട്ടും. അതിന് ആരുടെയും സഹായത്തിന്റെ ആവശ്യമില്ല. 30 കേന്ദ്രങ്ങളില്‍ മാത്രം സിനിമ റിലീസ് ചെയ്യുന്നതിനോട് യോജിപ്പില്ല. കൂടുതല്‍ തിയേറ്ററുകള്‍ ലഭ്യമാകുന്നത് വരെ റിലീസ് മാറ്റി വെയ്ക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്”.മലയാള സിനിമ വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും തിയേറ്ററുകളുടെ നോട്ടം അതിര്‍ത്തിയ്ക്ക് അപ്പുറത്തേയ്ക്കാണെന്നും ഇത് സിനിമാ മേഖലയെ തകര്‍ക്കുന്ന നിലപാടാണ്”
സംഗീതത്തിന് പ്രാധാന്യം നല്കി വിനോദ് മങ്കര സംവിധാനം ചെയ്യുന്ന ‘കാംബോജി’ എന്ന ചിത്രത്തില്‍ വിനീതും ലക്ഷ്മി ഗോപാലസ്വാമിയുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്.
Post Your Comments