GeneralNEWS

തന്റെ ജീവിതം വെള്ളിത്തിരയില്‍ ആര് അവതരിപ്പിക്കണമെന്ന് ജയലളിത; ജയയുടെ മുന്‍ അഭിമുഖം വൈറലാകുന്നു

തമിഴ് നാട് മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിത മരണം കഴിഞ്ഞു ഒരു മാസം പിന്നിട്ടിട്ടും അവരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ജയലളിതയുടെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ടു തമിഴ് തെലുങ്ക് ചലച്ചിത്ര മേഖലയില്‍ വന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആരാണ് ജയയുടെ ജീവിതം വെള്ളിത്തിരയില്‍ അഭിനയിക്കുകയെന്നു പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തമിഴ്‌നാട് മുഖ്യമന്തി ജയലളിതയുമായി സിമി ഗാറിവാള്‍ മുന്‍കാലത്ത് നടത്തിയ അഭിമുഖം സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ജയലളിതയുടെ ജീവിതം നോക്കുമ്പോള്‍ ഒരു സിനിമാതാരം എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കുള്ള മാറ്റം വളരെ വേഗമായിരുന്നു. ഭാവിയില്‍ തന്റെ ജീവിതം സിനിമയാകുമ്പോള്‍ ആരാണ് ആ കഥാപാത്രം ചെയ്യേണ്ടത് എന്ന ചോദ്യത്തോട് വളരെ കൗതുകത്തോടെ അവര്‍ മറുപടി ഈ ആഭിമുഖത്തില്‍ പറയുന്നുണ്ട്. അവരുടെ വാക്കുകള്‍ ഇങ്ങനെ

”ആദ്യം എലിസബത്ത് ടെയ്‌ലര്‍ തന്റെ വേഷം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ ഞാന്‍ തിരിച്ചറിഞ്ഞു ഐശ്വര്യ റായ് എന്റെ ചെറുപ്പകാലം ചെയ്യുവാന്‍ അനുയോജ്യ ആണെന്ന്. ഐശ്വര്യയെ കാണുമ്പോള്‍ എന്നെ കാണുന്നതു പോലാണ് തോന്നുന്നത്. എനിക്ക് ഭാവിയില്‍ ഉണ്ടാകാവുന്നതും, ഇപ്പോള്‍ ഉള്ളതുമായ മാറ്റങ്ങള്‍ ഐശ്വര്യ എങ്ങനെ ചെയ്ത് പ്രതിഫലിപ്പിക്കുമെന്ന് അറിയില്ല, ഐശ്വര്യയെ സംബന്ധിച്ച് അത് ഒരു വെല്ലുവിളി തന്നെ ആയിരിക്കും” ഇങ്ങനെ പറഞ്ഞാണ് അഭിമുഖം അവസാനിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച എംജിയാറിന്റെ കഥ പറഞ്ഞ ”ഇരുവര്‍” എന്ന ചിത്രത്തില്‍ ജയയായി എത്തിയതും ഐശ്വര്യ തന്നെയായിരുന്നു. ഇതാകാം ഇങ്ങനെ ഒരു തീരുമാനം കൈക്കോള്ളുവാന്‍ ജയലളിതയെ പ്രേരിപ്പിച്ചത്. ”അമ്മ” എന്ന പേരില്‍ മണിരത്‌നം തന്നെ ജയയുടെ ഐതിഹാസിക ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button