പാട്ടും ഡാന്സുമായി എന്പതുകളിലെ യുവാക്കളെയും പെണ്‍കുട്ടികളെയും കോരിത്തരിപ്പിച്ച പ്രിയ നടന്‍ രവീന്ദ്രന്‍ അക്കാലത്തെ മലയാളം – തമിഴ് സിനിമകളുടെ സ്ഥിരം അംഗമായിരുന്ന. തമിഴിൽ വില്ലനും, നായകനും സെക്കൻഡ് ഹീറോയും ഒക്കെയായി തിളങ്ങിയ രവീന്ദ്രൻ, ഇടക്കാല ഇടവേളക്ക് ശേഷം ആഷിഖ് അബു ചിത്രം ‘ഇടുക്കി ഗോൾഡി’ലൂടെ വീണ്ടും മലയാളത്തിലെ നിറസാന്നിധ്യമായി. ഡിസ്ക്കോ രവീന്ദ്രൻ എന്ന പേരിൽ പരക്കെ അറിയപ്പെട്ട അദ്ദേഹം, മലയാളത്തിലെ ശ്രദ്ധിക്കപ്പെട്ട വില്ലന്മാരിൽ ഒരാളായിരുന്നു. താനെങ്ങനെ ഡിസ്ക്കോ രവീന്ദ്രനായെന്നു ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.
പൂന ഫിലിം ഇന്സ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയ സമയത്ത് ശങ്കര്‍ നായക വേഷത്തില്‍ അഭിനയിച്ച ഒരു തലൈരാഗത്തില്‍ അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചു. നൃത്തത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിനു ആ ചിത്രത്തിനു ശേഷം ലഭിച്ചവയെല്ലാം ഡാന്‍സ് ടൈപ് കഥാപാത്രങ്ങള്‍ ആയിരുന്നു. അതോടുകൂടിയാണ് ഡിസ്കോ രവീന്ദ്രന്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്.
അതുകൂടാതെ എന്പതുകളിലെ സിനിമകളില്‍ കാബറെ ഒരു പ്രത്യേകതയായിരുന്നു. ഇത്തരം രംഗങ്ങളിലെ നായികമാര്‍ മാറിമാറി വരുമ്പോഴും ഡാന്‍സിനുമാത്രമായി രവീന്ദ്രനെ ചിത്രത്തില്‍ വിളിക്കുന്ന രീതി അന്നുണ്ടായിരുന്നു. അങ്ങനെ ആ പേര് പതിഞ്ഞു.
സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ രവീന്ദ്രന്‍ തൻറെ രണ്ടാം വരവിൽ ഒരു കഥാകൃത്തിന്റെ വേഷം കൂടി എടുത്തണിഞ്ഞു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹൻലാൽ – മഞ്ചു വാര്യർ ചിത്രം ‘എന്നും എപ്പോഴു’മിൻറെ കഥ എഴുതിയിരിക്കുന്നത് രവീന്ദ്രൻ ആണ്.
Post Your Comments