
കഴിഞ്ഞദിവസം മനോരമ ന്യൂസ് ന്യൂസ് മേക്കർ സംവാദത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ച് ഒരു ചോദ്യം ഉയര്‍ന്നു. മോഹൻലാലിന്റെ അഭിനയത്തിനു പിന്നിൽ അദൃശ്യ ശക്തിയുണ്ടോ?എന്നായിരുന്നു ചോദ്യം, സംവാദത്തില്‍ പങ്കെടുത്ത നടി ലെനയാണ് അതിനു മറുപടി നല്‍കിയത്.
“അദ്ദേഹം അഭിനയക്കുന്നതു കാണുമ്പോൾ നമുക്ക് അതിനടുത്തേക്കു പോകാൻ പോലും തോന്നില്ല. അത്രയ്ക്ക് ശക്തിയാണ് ആ അഭിനയത്തിന്. ഒരു പോസിറ്റീവ് എനർജി പോലെ തോന്നും. പലപ്പോഴും ഒരു സ്പിരിച്വൽ എഫക്ട് ലാലേട്ടന് തോന്നിയിട്ടുണ്ട്. മറ്റൊരു നടനും ഇത്തരത്തിൽ അദൃശ്യ ശക്തി അഭിനയത്തിൽ ഉണ്ടെന്നു തോന്നിയിട്ടില്ല”. -ലെന
Post Your Comments