കിരീടം, സദയം എന്നീ സിനിമയിലെ അനുഭവങ്ങളാണ് സിബി മലയിൽ പങ്കുവച്ചത് . കിരീടത്തിലെ സേതുമാധവൻ തൂണിൽ ചാരി ഇരിക്കുന്ന സീനുണ്ട്. വില്ലനെ കൊല്ലാൻ തീരുമാനിക്കുന്ന ഭാഗമാണത്. സ്വന്തം ജീവിതം നഷ്ടമാകുന്ന അവസ്ഥയിലാണ് സേതുമാധവൻ. ആ സമയത്ത് ലാൽ പറഞ്ഞു എനിക്കൊന്ന് ചവയ്ക്കണമെന്ന്. ആ നിമിഷത്തെ അപൂർവമെന്നേ പറയാന്‍ സാധിക്കൂവെന്ന് സംവിധായകന് പറഞ്ഞു. ഒരാളുടെ മാനസികവാസ്ഥമാറി എന്ന് നാം മനസിലാക്കുന്ന നിമിഷമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ സദയം എന്ന ചിത്രത്തിലും തനിക്ക് ഇതുപോലെ ഒരു അനുഭവമുണ്ടായിയെന്നും സിബി മലയില്‍ പറഞ്ഞു. സദയത്തിൽ കുട്ടികളെ കൊല്ലുന്ന ഒരു സീനുണ്ട്. ആ സീന്‍ എടുക്കുന്ന സമയത്ത് ഇതയാൾ നോർമൽ അവസ്ഥയിൽ ചെയ്യുന്നതല്ലയെന്നും, അയാളുടെ മാനസികനില ആകെ മാറിയിരിക്കുകയാണെന്നും മോഹന്‍ലാലിനോട് പറഞ്ഞു. അതുകഴിഞ്ഞ് ഷൂട്ട് ചെയ്യുമ്പോൾ കാണുന്നത് ലാലിന്റെ കണ്ണിൽ ഒരു തിളക്കമാണ്. നനവുള്ള തിളക്കം. ഗ്ലിസറിനൊന്നും ഇട്ടിട്ടില്ല. പിന്നിതെങ്ങനെ സംഭവിച്ചുവെന്ന് ഇന്നും താന്‍ വിസ്മയിക്കുന്നു. ഇത്തരം സംഭവങ്ങളൊക്കെ ലാലിന്റെ അഭിനയത്തിൽ മാത്രമേ കാണാനാവൂവെന്നും സംവിധായകൻ സിബി മലയിൽ പറഞ്ഞു. മനോരമ സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
Post Your Comments