1980’ൽ റിലീസായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച നരേന്ദ്രൻ എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം തീരുമാനിച്ചത് അക്കാലത്തെ ജനപ്രിയതാരമായിരുന്ന രവീന്ദ്രനെയായിരുന്നു.
ശങ്കറും, രവീന്ദ്രനും ഒരുമിച്ച് അഭിനയിച്ച “ഒരു തലൈ രാഗം” (1980) എന്ന തമിഴ് ചിത്രം തീയറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്ന സമയത്താണ് നവോദയയുടെ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന പ്രോജക്റ്റിന്റെ പ്ലാനിംഗ് നടക്കുന്നത്. സംവിധായകൻ ഫാസിൽ ഉൾപ്പെടെ എല്ലാവരും പുതുമുഖങ്ങൾ തന്നെ വേണമെന്ന നിര്ബന്ധത്തിലായിരുന്നു നിർമ്മാതാവായ നവോദയ അപ്പച്ചൻ. അപ്പോഴേക്കും ശങ്കർ – രവീന്ദ്രൻ കോമ്പിനേഷൻ ഒരു തരംഗമായി മാറിയതിനാൽ ചിത്രത്തിൽ നായകനായി ശങ്കറിനെയും, വില്ലനായി രവീന്ദ്രനെയും സെലെക്റ്റ് ചെയ്തു.
രവീന്ദ്രന് ആ സമയത്ത് തമിഴിൽ ഒരുപാട് ഓഫറുകൾ ഉണ്ടായിരുന്നു. എല്ലാം വലിയ ബാനറുകൾ. ആയതിനാൽ അദ്ദേഹം താരതമ്യേന ചെറിയ ഓഫറായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” ഉപേക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ടീം നവോദയ ഓഡിഷൻ എന്ന പ്രക്രിയയിലേക്ക് നീങ്ങിയതും, അതിലൂടെ മോഹൻലാൽ എന്ന ജന്മനാ കഴിവുള്ള അഭിനേതാവിനെ നമ്മൾ പ്രേക്ഷകർക്ക് ലഭിച്ചതും. ബാക്കിയെല്ലാം ചരിത്രമാണ്. മലയാളത്തിലെ അക്കാലത്തെ ന്യൂജനറേഷൻ സിനിമയായ “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” റെക്കോർഡ് കളക്ഷൻ നേടി അഭൂതപൂർവ്വമായ വിജയം നേടുകയായിരുന്നു.
Post Your Comments