BollywoodCinemaKollywoodNEWS

ബോളിവുഡില്‍ നിന്ന് തമിഴിലേക്ക് തിരിച്ചുവരാന്‍ കാരണം ‘കള്ളപ്പണം’; വെളിപ്പെടുത്തലുമായി കമല്‍ഹാസന്‍

മലയാള ചിത്രങ്ങളിലൂടെ അഭിനയജീവിതം തുടങ്ങിയ കമല്‍ഹാസന്‍ ബോളിവുഡിലാണ് തുടക്കകാലത്ത്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അധികനാള്‍ ബോളിവുഡില്‍ നിലയുറപ്പിക്കാതിരുന്ന കമല്‍ വളരെപെട്ടെന്നു തന്നെ കോളിവുഡിലേക്ക് കൂടുമാറി. ബോളിവുഡ് സിനിമാലോകത്ത് തുടരാതിരുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് സൂപ്പര്‍ താരം കമല്‍ഹാസന്‍.

“ബോളിവുഡില്‍ നിന്ന് തമിഴ്‌സിനിമയിലേക്ക് മടങ്ങിവരാന്‍ എന്നെ പ്രരിപ്പിച്ചത് അവിടുത്തെ കള്ളപ്പണത്തിന്റെ ഒഴുക്കാണ്. അന്നത്തെ കാലത്ത് അധോലോകവുമായി പല സിനിമാ പ്രവര്‍ത്തകര്‍ക്കും ബന്ധമുണ്ടായിരുന്നു. അതിന് വഴങ്ങിക്കൊടുക്കാനോ അല്ലെങ്കില്‍ എതിര്‍ക്കാനോ ഞാന്‍ നിന്നില്ല. എനിക്ക് കള്ളപ്പണം ആവശ്യമില്ലായിരുന്നു. കള്ളപ്പണം തൊടാതെ ജീവിക്കുന്നവനാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും”. കമല്‍ പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിലെ കള്ളപ്പണ സിനിമാക്കാരെക്കുറിച്ച് പങ്കിട്ടത്.

shortlink

Post Your Comments


Back to top button