‘എന്റെ കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് ഏകദേശം മൂന്നു ദിവസമാകുന്നു, അതുകൊണ്ട് വിഷമത്തോടെയാണെങ്കിലും ഞാനിത് ചെയ്യുന്നത്’ -ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ലഭിച്ച മികച്ച നടനുള്ള പുരസ്കാരം വില്‍ക്കാനുള്ള തീരുമാനത്തെക്കുറിച്ച് നാസിഫ് മ്യൂജിക് പറഞ്ഞതിങ്ങനെ.
‘ആന്‍ എപിസോഡ് ഇന്‍ ദ ലൈഫ് ഓഫ് ആന്‍ അയണ്‍ പിക്കര്‍’ എന്ന സിനിമയിലെ അഭിനയത്തിന് 2013-ലാണ് മ്യൂജികിന് പുരസ്കാരം ലഭിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഗര്‍ഭം അലസിപ്പോയ ഭാര്യയുടെ ചികിത്സയ്ക്കായി മ്യൂജിക് സര്‍ക്കാറിനോട് നടത്തിയ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
പുരസ്കാരനേട്ടം മ്യൂജികിനെ പ്രശസ്തിയിലേക്കുയര്‍ത്തിയെങ്കിലും അത് അധികകാലം നീണ്ടുനിന്നില്ല. സിനിമയില്‍ സജീവമാകുന്നതിനു മുന്പ് ആദ്യം ചെയ്തിരുന്ന ഇരുമ്പും മറ്റും ശേഖരിക്കുന്ന ജോലിയിലേക്ക് മ്യൂജികിന് മടങ്ങേണ്ടിവന്നു. വെറും അഞ്ചു യൂറോ (350-ഓളം രൂപ) മാത്രമാണ് അതിലൂടെ മ്യൂജികിന്റെ ദിവസ വരുമാനം. ഡിസംബര്‍ അവസാനത്തോടെയാണ് പുരസ്കാരം വില്‍ക്കാനുണ്ട് എന്ന് മ്യൂജിക് ഇന്റര്‍നെറ്റിലൂടെ അറിയിച്ചത്.
4000 യൂറോയ്ക്ക് മ്യൂജിക് ഒരു മദ്യശാല ഉടമയുമായി കച്ചവടമുറപ്പിച്ചു. പുരസ്കാരം വിറ്റുലഭിച്ച പണംകൊണ്ട് ഈവര്‍ഷത്തെ ബര്‍ലിന്‍ ചലച്ചിത്രോത്സവത്തിന് ഒരു ടിക്കറ്റും ബുക്കുചെയ്തു, മ്യൂജിക്. പുരസ്കാരം ലഭിച്ചതിനുശേഷമുള്ള തന്റെ ജീവിതം ലോകത്തിനുമുന്നില്‍ അറിയിക്കാനാണ് ഇതെന്നും മ്യൂജിക് പറയുന്നു.
Post Your Comments