ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് മക്കൾ മാഹാത്മ്യം എന്ന വിഷയം. ഒരേ കുടുംബത്തിൽ നിന്നും അച്ഛൻ, അമ്മ, മക്കൾ, ചെറുമക്കൾ, അവരുടെ മക്കൾ ഇങ്ങനെ പല തലമുറകൾ ചേർന്നാണ് ഇവിടെ സിനിമാ ലോകം ഭരിക്കുന്നത്. ഇതിൽ നിന്നും മലയാള സിനിമയ്ക്ക് മാത്രം മാറിനിൽക്കാൻ കഴിയില്ലല്ലോ. ഇവിടെയും മക്കൾ മാഹാത്മ്യം ഒരു സത്യമായി തുടരുകയാണ്. അതിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റമാണ് പ്രണവ് മോഹന്‍ലാലിന്റേത്. ഒരുപാട് നാളത്തെ ഗോസിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് മലയാള സിനിമയില്‍ നായകനായി മടങ്ങിയെത്തുന്നു. മകന് വരും വര്‍ഷങ്ങളില്‍ മലയാള സിനിമ കീഴടക്കുമോ എന്ന ചോദ്യത്തോട് അച്ഛനും താരരാജാവുമായ മോഹന്‍ലാല്‍ പ്രതികരിച്ചു. മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
ജീത്തുവിനൊപ്പം രണ്ട് ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രണവ് പ്രവൃത്തിച്ചിരുന്നു. ആ സമയത്തെല്ലാം പല ചിത്രങ്ങളില്‍ നിന്നും ക്ഷണമുണ്ടായിരുന്നു. അങ്ങനെ ഒരുപാട് ആളുടെ നിര്‍ബന്ധം കൊണ്ട് പ്രണവ് പറഞ്ഞു, ഞാനൊരു സിനിമ ചെയ്യാം. ഒരുപാട് പേര് തമിഴ് സിനിമയില്‍ നിന്നും വരെ വന്നിരുന്നു കഥപറയാന്‍. കുറേ പരസ്യ ചിത്രങ്ങള്‍ വന്നു. ഒടുവില്‍ ജിത്തുവിന്റെ ഒരെണ്ണം മാത്രം ചെയ്യാം എന്ന് പറഞ്ഞാണ് എടുത്തത്. തന്റെ അടുത്ത് വന്ന് പറഞ്ഞു, എനിക്ക് ജീത്തുവിന്റെ സിനിമയില്‍ അഭിനയിക്കാനാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ എന്ന്. ഇപ്പോള്‍ അതിന് വേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലാണ്. സ്ക്രിപ്റ്റിങ് ഒക്കെ കഴിഞ്ഞു
എങ്ങനെയാണ് ചെയ്യാന്‍ പറ്റുക എന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. എന്റെ മകനായത് കൊണ്ട് അഭിനയിക്കാന്‍ പറ്റണം എന്നില്ല. അത് സ്വന്തമായി തെളിയിക്കണമെന്നും താന്‍ മറുപടി പറഞ്ഞുവെന്നും താരം പറഞ്ഞു. നമുക്ക് വേണമെങ്കില്‍ ഒന്നോ രണ്ടോ സിനിമ നിര്‍മിച്ചു കൊടുക്കാം. അത് മോശമാണെങ്കില്‍ പിന്നെ നമുക്ക് ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാര്‍ക്ക് പ്രണവിനെ ഇഷ്ടമാകുക എന്നത് ഒരു മാജിക്കാണ്. അത് സംഭവിക്കട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു
എന്റെ ആ പ്രായത്തില്‍ ഞാന്‍ എന്തൊക്കെ ചിന്തിച്ചിരുന്നോ അതുപോലെ ചിന്തിയ്ക്കുന്ന ആളാണ് പ്രണവ്. ഒരുപാട് യാത്രകള്‍ ചെയ്യാനും വായിക്കാനും സംഗീതത്തിനോടും താത്പര്യമുള്ള ഒരാളാണ് പ്രണവെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Post Your Comments