CinemaGeneralNEWS

‘പറയേണ്ടത് പറയണം’ ഇതെന്താ ഗുണ്ടാപിരിവോ? സത്യന്‍ അന്തിക്കാട്‌ ചോദിക്കുന്നു

സിനിമാസമരത്തില്‍ നിര്‍ണ്ണായകയോഗം ഇന്ന് നടക്കുകയാണ്. ആ സന്ദര്‍ഭത്തില്‍ മലയാളത്തിലെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഈ സമരത്തെക്കുറിച്ചും അതിലൂടെയുണ്ടായ നഷ്ടത്തെക്കുറിച്ചും സംസാരിക്കുന്നു.

ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുതലാളി സമരം നടക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്ല്യമാണ് ഇതെന്ന് സമരക്കാരില്‍ ചിലര്‍ക്കെങ്കിലും തോന്നിയിട്ടുണ്ട്. സംഘടനാ നേതാവിന്റെ അമ്പില്‍ മുറിവേറ്റത് നാല് നിര്‍മാതാക്കള്‍ക്കാണെങ്കില്‍ തകര്‍ന്നുപോയത് മുന്നൂറില്‍പരം തിയേറ്റര്‍ ഉടമകളാണ്. കിട്ടുന്ന വരുമാനത്തിന്റെ നേര്‍പകുതി ഞങ്ങള്‍ക്ക് വേണമെന്ന് അവസാനനിമിഷത്തില്‍ ഒരു കൂട്ടര്‍ ആവശ്യപ്പെടുമ്പോള്‍ അതിനൊരു ഗുണ്ടാപിരിവിന്റെ തലമില്ലെയെന്നു സംശയിച്ചു പോകുന്നത് സ്വാഭാവികമെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ട്രൂ കോപ്പി എന്ന പംക്തിയിലാണ് സത്യന്‍ ആന്തിക്കാട് തന്റെ ഈ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത്. ഈ സമരം മങ്ങലേല്‍പ്പിച്ചത് പുതിയ നിര്‍മ്മാതാക്കളുടെയും സംവിധായകരുടെയും സ്വപ്നങ്ങള്‍ക്കാണെന്നും ഇനി ഒരു ചിത്രം ചെയ്യാന്‍ അവര്‍ ധൈര്യപ്പെടുമോ എന്നും സത്യന്‍ അന്തിക്കാട് ചോദിക്കുന്നു

അത്ഭുതങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിവുള്ള ഒരു യുവതലമുറ മലയാള സിനിമയില്‍ വളര്‍ന്നുവരുന്നുണ്ടെന്നും അവരെ കച്ചവടത്തിന്റെ വാളോങ്ങി വിരട്ടാന്‍ നോക്കേണ്ടെന്നും സംവിധായകന്‍ മുന്നറിയിപ്പ് നല്‍കുന്നു. തിയ്യറ്റര്‍ ഉടമകളുടെ ഈ വിരട്ടലിനെ അതിജീവിക്കാനുള്ള സാങ്കേതിക ആയുധങ്ങളുമായാണ് സിനിമയിലെ പുതിയ തലമുറവരുന്നതെന്ന് ഓര്‍മയുണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം പറയുന്നു. ഉത്സവ ആഘോഷകാലങ്ങളില്‍ സിനിമാ സമരം പാടില്ലായെന്ന് മുന്പ് തന്നെ അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button