
ഇളയദളപതി വിജയ്ക്ക് നന്ദി പറയുകയാണ് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തന്റെ 150-മത് ചിത്രമായ ഖൈദി നമ്പര്‍ 150ന്റെ പ്രീ റിലീസ് ചടങ്ങില്‍ സംസാരിക്കവെയാണ് വിജയ്‌ക്കു അദേഹം നന്ദി പറഞ്ഞത്.
നിരവധി നല്ല കഥകളിലൂടെ കടന്നുപോയ താന്‍ ഏറ്റവും നല്ലത് തെരഞ്ഞെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു . അപ്പോഴാണ് എ ആര്‍ മുരുഗദോസിന്റെ കത്തി ശ്രദ്ധിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും നന്നായി സഹായിച്ച വിജയ്ക്ക് നന്ദി പറയുന്നുവെന്ന് താരം പറഞ്ഞു.
വിജയ്‍യെ നായകനാക്കി മുരുഗദോസ് ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം കത്തിയുടെ റീമേക്കാണ് ഖൈദി നമ്പര്‍ 150. ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അവകാശം താന്‍ വാങ്ങി തരാമെന്ന് വിജയ് പറഞ്ഞുവെന്നും ചിരഞ്ജീവികൂട്ടിച്ചേര്‍ത്തു .
ഒരു ഇടവേളയ്ക്ക് ശേഷം ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രമാണ് ഖൈദി നമ്പര്‍ 150. വി വി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. 11ന് ചിത്രം തിയേറ്ററുകളിലെത്തും. ചിരഞ്ജീവിയുടെ മകനും നടനുമായ റാം ചരണാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക
Post Your Comments