പ്രമദവനം, രാമകഥാ ഗാനലയം, ഹരിമുരളീരവം, ഗംഗേ… തുടങ്ങി ഒത്തിരി മികച്ച ഗാനങ്ങള്‍മലയാളികള്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടുകളാണ് രവീന്ദ്രനും യേശുദാസും. ഒരു ഭാഗ്യം പോലെ ഈ ഹിറ്റ് ഗാനങ്ങളില്‍ വെള്ളിത്തിരയില്‍ അഭിനയിച്ചത് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും. എന്നാല്‍ ഈ ഗാനരംഗങ്ങള്‍ ഇത്രയും അനശ്വരമാക്കിയത് അതിന്റെ സൃഷ്ടാക്കള്‍ക്കിടയിലുള്ള രസതന്ത്രമല്ല, മറിച്ച് അവര്‍ക്കിടയില്‍ നിന്നിരുന്ന ഈഗോയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇത് പറഞ്ഞത്. 77-ആം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഗാനഗന്ധര്‍വന്റെ സെപ്ഷ്യല്‍ പംക്തിയിലാണ് മോഹന്‍ലാല്‍ പഴയകാലത്തെ കുറിച്ച് ഓര്‍ത്ത് എടുത്ത് പറയുന്നത്.
”മലയാള സിനിമയിലെ ഗാനശാഖയില്‍ ചെറിയ മാന്ദ്യം സംഭവിച്ച അവസരത്തിലാണ് ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, ആറാം തമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നത്. എല്ലാം പാട്ടുകളുടെ ഒരു പാല്‍ക്കടലായിരുന്നു. യേശുദാസും രവീന്ദ്രനും ചേരുമ്പോള്‍ ഇവര്‍ക്കിടയില്‍ ഒരപൂര്‍വ്വമായ മാജിക് സംഭവിക്കുന്നുണ്ട്. ഒരു തവണ പോലും ഇത് പിഴച്ചിട്ടില്ല.
രണ്ട് പ്രതിഭകള്‍ക്കിടയിലും ഒരു ആരോഗ്യകരമായ ഒരു ഈഗോ ഉണ്ടായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഞാന്‍ ഇട്ട ട്യൂണ്‍ നീ ഒന്ന് പാടി പ്രതിഫലിപ്പിക്കെന്ന് രവിയേട്ടന്‍ പറയുമ്പോള്‍, ഇതാ ഞാന്‍ പാടിയ നിങ്ങളുടെ പാട്ടെന്ന് ദാസേട്ടനും പറയും. രണ്ട് പേരും ചേര്‍ന്ന് സൃഷ്ടിച്ച അപാരമായ ഗാനം എന്റെ തലയില്‍ വച്ച് തരും. നീ ഒന്ന് അഭിനയിച്ച് പ്രതിഫലിപ്പിക്ക് എന്ന വെല്ലുവിളിയോടെ”. മോഹന്‍ലാല്‍ പറയുന്നു.
ഒരു ചെറിയ വാശി അതിലൂടെ തനിക്കുമുണ്ടാകുമെന്നും നന്നായി കഷ്ടപ്പെട്ട് ആ സീനുകള്‍ താന്‍ അഭിനയിക്കുമെന്നും അദ്ദേഹം തുടര്‍ന്ന് പറയുന്നു. പക്ഷേ അത് എത്രമാത്രം ശരിയായി എന്ന് അറിയില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്തായാലും പാട്ടോളം മികച്ചതായിരിക്കില്ല എന്റെ ആട്ടമെന്ന് മോഹന്‍ലാല്‍ പറയുന്നു
Post Your Comments