CinemaGeneralNEWS

മരണത്തിന് തലേ ദിവസം മകനെ കാണാന്‍ ഓംപുരി മണിക്കൂറുകളോളം കാത്തു നിന്നു- സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

സിനിമ ആരാധകരെ ഞെട്ടിച്ചാണ് ഓം പുരി ലോകത്തോട് വിട പറഞ്ഞത്. മരിക്കുന്നതിന് തലേദിവസം ഓം പുരി അമിതമായി മദ്യപിച്ചിരുന്നെന്നും മകനെ കാണാനായി മുന്‍ഭാര്യ നന്ദിതയുടെ ഫ്ലാറ്റിനരികില്‍ കാത്തുനിന്നു എന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓം പുരിയുടെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ ഖാലിദ് കിഡ്‌വായാണ് പോലീസിനോട് ഈ കാര്യം വെളിപ്പെടുത്തിയത്.

ഓം പുരിക്ക് മകനെ കാണണമെന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ഓം പുരിയും താനും നന്ദിതയുടെ ഫ്ലാറ്റിന് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിന്നുവെന്നും എന്നാല്‍ നന്ദിതയും മകന്‍ ഇഷാനും ഏതോ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നുവെന്നും ഖാലിദ് പറഞ്ഞു. മകനെ അത്യാവശ്യമായി കാണണം എന്നാവശ്യപ്പെട്ട് ഓം നന്ദിതയെ ഫോണ്‍ ചെയ്തുവെങ്കിലും അത് തര്‍ക്കത്തില്‍ കലാശിച്ചു.

ഏകദേശം 45 മിനിറ്റോളം നന്ദിതയുടെ ഫ്‌ളാറ്റിന്‌ സമീപത്ത് ചെലവഴിച്ചുവെങ്കിലും അവര്‍ എത്തിയില്ലയെന്നും അവസാനം നിരാശയോടെ മടങ്ങിയ ഓം ഒരു പാട് ദു:ഖത്തോടെയാണ് അന്ന് രാത്രി ഉറങ്ങാന്‍ കിടന്നതെന്നും പറഞ്ഞ കിഡ്‌വായ് അദ്ദേഹത്തിന്റെ മരണത്തില്‍ അസ്വാഭാവികമായി തനിക്ക് ഒന്നും തോന്നുന്നില്ലയെന്നും പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button