BollywoodCinemaGeneralNEWS

ബെംഗളൂരിലെ ലൈംഗികാതിക്രമത്തെ അപലപിച്ച് ഷാരൂഖ് ഖാന്‍

 

ബെംഗളൂരു നഗരത്തില്‍ പുതുവര്‍ഷ രാവില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. തെറ്റായ കാര്യങ്ങളാണ് ബെംഗളൂരിലുണ്ടായത്. സ്ത്രീകളെ ബഹുമാനിക്കാന്‍, രക്ഷിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണമെന്നും ഷാരൂഖ് അഭിപ്രായപ്പെട്ടു.

ഏതൊരു സ്‌ത്രീയേയും ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ക്കേ പഠിപ്പിക്കണം. സ്ത്രീകള്‍ ഇല്ലെങ്കില്‍ നമ്മള്‍ ഇന്നുണ്ടാകില്ലെന്നും അത് പുതിയ തലമുറയ്ക്ക്പഠിപ്പിച്ചുകൊടുക്കേണ്ടത് വീട്ടുകാര്‍ ആണെന്നും താരം ഓര്‍മ്മിപ്പിച്ചു. സ്‌ത്രീജനങ്ങള്‍ തന്‍റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ്. തന്‍റെ മകളും അമ്മയും എല്ലാ പെണ്‍കുട്ടികളും തന്‍റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നെന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button