ചലച്ചിത്ര അക്കാദമി ചെയർമാനും, സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജി.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ രംഗത്ത്.
തീവ്ര നിലപാടുള്ള എസ്.ഡി.പി.ഐ പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയായ കമലിന് ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ രാജ്യം വിട്ട് പോകുന്നതാണ് ഉചിതം എന്നാണ് എ.എൻ.രാധാകൃഷ്ണൻ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞത്. പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിച്ചതിലൂടെ കമലിന് കിട്ടിയ സ്ഥാനമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം. മാത്രമല്ല, സുപ്രീംകോടതിയുടെ ഉത്തരവിനെതിരെയുള്ള കമലിന്റെ നിലപാട് രാജ്യതാൽപ്പര്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി വടക്കൻ മേഖലയുടെ ജാഥയുമായി ബന്ധപ്പെട്ടു വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തത്തിലായിരുന്നു എ.എൻ.രാധാകൃഷ്ണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
Post Your Comments