തമിഴ്നാട്ടില് ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. താന്‍ വളരെയധികം ആസ്വാദിക്കുന്ന ഒരു കായികവിനോദമാണ് ജെല്ലിക്കെട്ടെന്നും അത് നിരോധിക്കണം എന്നു പറയുന്നവര്‍ ബിരിയാണിയും നിരോധിക്കണം എന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഇന്ത്യ ടുഡേയുടെ സൗത്ത് കോൺക്ലേവില്‍ പങ്കെടുക്കവേയാണ് കമല്‍ഹാസന്‍ ഇങ്ങനെ പ്രതികരിച്ചത്. ജെല്ലിക്കെട്ടില്‍ പങ്കെടുത്തിട്ടുള്ള ചുരുക്കം അഭിനേതാക്കില്‍ ഒരാളാണ് താനെന്നും തമിഴ്‍നാടിന്‍റെ സംസ്കാരത്തിന്‍റെ ഭാഗമെന്ന നിലയില്‍ ജെല്ലിക്കെട്ടിനെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂ എന്നും കമല്‍ പറഞ്ഞു. ഇതാദ്യമായല്ല താരം ജെല്ലിക്കെട്ടിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം തുറന്നു പറയുന്നത്.
2014 മേയിലാണ് സുപ്രീം കോടതിജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ തമിഴ്‌നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ടും കാളയോട്ട മത്സരവും നടത്താന്‍ ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനെതിരെ പീപ്പിള്‍സ് ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ദി ആനിമല്‍സാണ് കോടതിയെ സമീപിച്ചത്.
ജെല്ലിക്കെട്ടിനു മുന്‍പായി ശൗര്യം കൂട്ടാനായി കാളകലുടെ കണ്ണില്‍ മുളകുപൊടി വിതറുന്നതും നഖങ്ങള്‍ക്കിടയില്‍ സൂചിയും കുപ്പിച്ചില്ലുകളും ഉപയോഗിച്ച് മുറിവേല്‍പ്പിക്കുന്നതും പിന്നീട് കാളകളില്‍ ഗുരുതരമായ മുറിവുകളുണ്ടാക്കി മരണപ്പെടാന്‍ വരെ സാധ്യത ഉണ്ടെന്നായിരുന്നു അവരുടെ വാദം .
Post Your Comments