GeneralNEWS

കമലിന് പിന്തുണയുമായി ആഷിക് അബു

സംവിധായകനും, ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിനെതിരെ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ൻ നടത്തിയ വിവാദ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായി മാറുകയാണ്. കൂട്ടത്തിൽ സംവിധായകൻ ആഷിക് അബു കമലിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഫേസ് ബുക്കിൽ ഇപ്രകാരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

“കമൽ കമലായി തന്നെ ഇവിടെ ജീവിക്കും. ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്നം”

കമലിന് ഇവിടെ ജീവിക്കാൻ താൽപ്പര്യമില്ലെങ്കിൽ നാടു വിട്ട് പോകുന്നതാണ് ഉചിതമെന്ന് നേരത്തേ എ.എൻ.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല നരേന്ദ്ര മോഡിയെ നരഭോജിയെന്ന് വിളിച്ചതിന് സംസ്ഥാന സർക്കാർ കമലിന് കൊടുത്ത അംഗീകാരമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button