നടൻ ഓംപുരിയുടേത് സ്വാഭാവിക മരണമല്ല എന്ന് പോലീസ് നിഗമനം.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു എഫ്.ഐ.ആർ. എന്നാൽ വിശദമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിലൂടെ കാര്യങ്ങൾ മാറിമറിയുകയാണ്. ഹൃദയാഘാതമല്ല മരണകാരണം എന്ന് റിപ്പോർട്ട് പറയുന്നു. പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണം അജ്ഞാതം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
തലയ്ക്ക് സാരമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടത്. അത് ഹൃദയാഘാതം സംഭവിച്ചപ്പോൾ ഉണ്ടായ സ്വാഭാവികമായ വീഴ്ചയിൽ സംഭവിച്ചതാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഓംപുരിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദവും കൂടെ കണക്കിലെടുത്ത് ഇപ്പോൾ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് മുംബൈ പോലീസ്.
Post Your Comments